ആര്യങ്കാവ് പഞ്ചായത്തില്‍ പശുക്കുട്ടിയെ പുലി കടിച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

പുനലൂര്‍ : ആര്യങ്കാവ് പഞ്ചായത്തിലെ താഴെ ആനച്ചാടി ലയത്തില്‍ പശുക്കുട്ടിയെ പുലി കടിച്ചു കൊന്നു. വ്യാഴാഴ്ച രാത്രിയില്‍ ചന്ദ്രബോസിന്‍റെ വീടിന് ചേര്‍ന്നുള്ള തൊഴുത്തില്‍ കെട്ടിയിട്ടിരിക്കുകയായിരുന്ന രണ്ടു വയസ്സ് പ്രായമുള്ള പശുക്കുട്ടിയാണ് ആക്രമണത്തിനിരയായത്. രാത്രിയില്‍ പുലിയുടെ മുരള്‍ച്ച കേട്ടെങ്കിലും ഭയന്ന് വീട്ടിലുള്ളവര്‍ പുറത്തിറങ്ങിയില്ല. വെള്ളിയാഴ്ച രാവിലെ നോക്കുമ്പോഴാണ് പശുക്കുട്ടിയെ ഭാഗികമായി പുലി തിന്നിട്ടിരിക്കുന്നത് കണ്ടത്. ആര്യങ്കാവ് റേഞ്ച് ഓഫിസര്‍ ജെ. ജെല്‍സന്‍റെ നേതൃത്വത്തില്‍ വനപാലകരെത്തി പശുക്കുട്ടിയെ കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചു. അപേക്ഷ ലഭിക്കുന്ന മുറക്ക് പശുക്കുട്ടിയുടെ നഷ്ടപരിഹാരം നല്‍കുമെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ആക്രമണം

0
തൃശൂര്‍: ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ...

സിപിഎമ്മിന്റെ ഒരു നേതാവും കുറുക്കുവഴിയിലൂടെ നേതാവായി മാറിയവരല്ലെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ എ.എന്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

പ്രായപൂർത്തിയാവാത്ത നാല് പെൺകുട്ടികളെ പീഡിപ്പിച്ചു ; സുവിശേഷ പ്രസംഗകന് വധശിക്ഷ വിധിച്ചു

0
മധുര : പ്രായപൂർത്തിയാവാത്ത നാലു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനെന്ന്...