ട്രെയിന്‍ യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ കൈമാറാന്‍ കണ്‍സള്‍ട്ടന്‍റിനെ നിയമിക്കാന്‍ നീക്കവുമായി ഇന്ത്യന്‍ റെയില്‍വേ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ട്രെയിന്‍ യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ കൈമാറാന്‍  കണ്‍സള്‍ട്ടന്‍റിനെ നിയമിക്കാന്‍ നീക്കവുമായി ഇന്ത്യന്‍ റെയില്‍വേ .ഡാറ്റ കൈമാറുന്നതിലൂടെ 1000 സമാഹരിക്കാനാണ് റെയില്‍വേയുടെ നീക്കം. ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടെ കൈമാറാനാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്.

യാത്രക്കാരുടേയും സേവനങ്ങള്‍ തേടുന്നവരുടെയും വിവരങ്ങള്‍ ശേഖരിച്ച്‌ മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്താനാണ് പുതിയ നീക്കമെന്ന് റെയില്‍വേ ന്യായീകരിക്കുന്നു. സ്വകാര്യതയുടെ ലംഘനമാണ് ഇതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷനാണ് (ഐആര്‍സിടിസി) ടെന്‍ഡര്‍ ക്ഷണിച്ചത്. ട്രെയിന്‍ ടിക്കറ്റ് എടുക്കുമ്പോള്‍ നല്‍കുന്ന പേര്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, വിലാസം, വയസ്സ്, യാത്രക്കാരുടെ എണ്ണം, ക്ലാസ്, പണമടച്ച രീതി, അക്കൗണ്ട് യൂസര്‍ നെയിം, പാസ്വേര്‍ഡ് തുടങ്ങി വ്യക്തിയുടെ മുഴുവന്‍ വിവരങ്ങളും ടെന്‍ഡര്‍ ലഭിക്കുന്ന കമ്പനികള്‍ക്ക് ലഭ്യമാവുമെന്നും വലിയ സാധ്യതകളാണ് ഇതിലൂടെ തുറക്കുക എന്നും ടെന്‍ഡര്‍ രേഖയില്‍ പറയുന്നു. ടെന്‍ഡര്‍ വിവാദമായതിനെത്തുടര്‍ന്ന് നീക്കം പിന്‍വലിച്ചേക്കുമെന്നാണ് റെയില്‍വേ നല്‍കുന്ന അനൗദ്യോഗിക വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിൽ ആദ്യം ; ഡിവൈഎഫ്ഐ വനിതാ പ്രസിഡന്റ് സ്ഥാനത്തേക്ക് ചിന്താ ജെറോം ; എം....

0
തൃശൂർ : ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോം തിരഞ്ഞെടുക്കപ്പെട്ടു. ഡിവൈഎഫ്ഐയുടെ...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച് ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ

0
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച് ഇഡിയെ...

പരീക്ഷകളുടെ ഉത്തരസൂചികയെക്കുറിച്ച് പരാതി നൽകാൻ ഉയർന്ന ഫീസ് ; വ്യാജപരാതികൾ കുറയ്ക്കാനെന്ന് എൻ.ടി.എ. വാദം

0
ന്യൂഡൽഹി : പരീക്ഷകളുടെ ഉത്തരസൂചികയുമായി ബന്ധപ്പെട്ട് പരാതി നൽകുമ്പോൾ ഉയർന്ന ഫീസീടാക്കുന്നുവെന്ന...

സിപിഎമ്മിന്റെ ഒരു നേതാവും കുറുക്കുവഴിയിലൂടെ നേതാവായി മാറിയവരല്ലെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ എ.എന്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി...