തങ്ക അങ്കി ഇന്ന് സന്നിധാനത്തെത്തും ; വാഹന ഗതാഗതത്തിന് നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മണ്ഡല പൂജയ്ക്ക് അയ്യപ്പന് ചാര്‍ത്തുവാനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് വൈകീട്ട് സന്നിധാനത്തെത്തും. പമ്പക്കും നിലക്കലിനും ഇടയില്‍ ഗതാഗതത്തിന് ഇന്ന് നിയന്ത്രണം ഉണ്ടാവും. ബുധനാഴ്ച്ച രാവിലെ ആറന്‍മുള ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട തങ്ക അങ്കി ഇന്ന് വൈകീട്ട് 5 മണിയോടെയാണ് ശരംകുത്തിയില്‍ എത്തുന്നത്. ദേവസ്വം ബോര്‍ഡ് ഒരുക്കുന്ന ആചാരപ്രകാരമുള്ള സ്വീകരണത്തിന് ശേഷമാണ് സന്നിധാനത്തേക്ക് ആനയിക്കുക.

കൊടിമരത്തിനു മുന്നിലായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ചേര്‍ന്ന് തങ്ക അങ്കിയെ സ്വീകരിക്കും. തങ്ക അങ്കി പേടകം തന്ത്രിയും മേല്‍ശാന്തിയും ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. നാളെ ഉച്ചക്ക് 11.50നും 1.15 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ.അതേസമയം, മണ്ഡലപൂജക്കുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയായതായി ശബരിമല ചീഫ് സ്പെഷ്യല്‍ ഓഫീസര്‍ എഡിജിപി എസ്. ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. തങ്കയങ്കി നിലയ്ക്കലില്‍ നിന്ന് പുറപ്പെട്ട് പമ്പയിലെത്തുന്നതുവരെ ഈ റൂട്ടീല്‍ വാഹന ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാവുമെന്ന് പമ്ബ സ്പെഷ്യല്‍ ഓഫീസര്‍ അജിത്ത് കുമാര്‍ അറിയിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...