സന്നിധാനം ശാസ്താ ഓഡിറ്റോറിയത്തില്‍ കലാപരിപാടികള്‍ക്ക് തുടക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സന്നിധാനം ശാസ്താ ഓഡിറ്റോറിയത്തില്‍ മണ്ഡല- മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിവിധ കലാകാരന്‍മാര്‍ക്കായി ദേവസ്വം ബോര്‍ഡ് ഒരുക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം എക്‌സിക്യുട്ടീവ് ഓഫീസര്‍ വി. കൃഷ്ണകുമാര വാര്യര്‍ നിര്‍വഹിച്ചു. പോലീസ് ടെലികമ്യൂണിക്കേഷന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരായ എസ്.ഐ മാരായ സൈബുകുമാര്‍, ഉത്തരകുട്ടന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ അഭിലാഷ്, സന്നിധാനം നഴ്‌സിംഗ് ഓഫീസര്‍ അരുണ്‍കുമാര്‍ പുരുഷോത്തമന്‍ എന്നിവര്‍ ഭക്തി ഗാനങ്ങള്‍ ആലപിച്ചു.

ഉദ്ഘാടന ചടങ്ങില്‍ എ.ഒ സുനില്‍കുമാര്‍, എ.ഇ.ഒ ഗണേഷ്‌പോറ്റി, സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസറും ക്രൈം ബ്രാഞ്ച് എസ്പിയുമായ എ.ആര്‍ പ്രേംകുമാര്‍, സോപാനം സ്‌പെഷ്യല്‍ ഓഫീസര്‍ വിജയന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. മനോഹരമായ ഭക്തി ഗാനങ്ങള്‍ സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 2019 ന് ശേഷം സന്നിധാനം നടപന്തലിനോട് ചേര്‍ന്ന ശ്രീധര്‍മ്മ ശാസ്താ ഓഡിറ്റോറിയത്തില്‍ ആദ്യമായാണ് കലാപരിപാടികള്‍ അവതരിപ്പിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...