പുണ്യം പൂങ്കാവനം : തീര്‍ഥാടകര്‍ക്ക് പ്ലാസ്റ്റിക്ക് വിരുദ്ധ ബോധവല്‍ക്കരണം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുണ്യം പൂങ്കാവനം ശുചീകരണ പദ്ധതിയുടെ ഭാഗമായി ശബരിമലയിലെത്തിയ തീര്‍ഥാടകര്‍ക്കായി പോലീസിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക്ക് വിരുദ്ധ ബോധവല്‍ക്കരണ പരിപാടി നടത്തി. പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ഉപയോഗിക്കാതെ കടന്നുവന്ന തീര്‍ഥാടകരെ പുണ്യം പൂങ്കാവനം കോ-ഓര്‍ഡിനേറ്റര്‍ ഡിവൈഎസ്പി എം. രമേശ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അനുമോദിച്ചു. പുണ്യം പൂങ്കാവനം ശുചീകരണ പദ്ധതി 2011 മുതലാണ് ശബരിമലയില്‍ നടത്തിവരുന്നത്.

പോലീസിന്റെ നേതൃത്വത്തില്‍, ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളുടെയും അയ്യപ്പ സേവാ സംഘം തുടങ്ങിയ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകരും തീര്‍ഥാടകരും പുണ്യം പൂങ്കാവനം ശുചീകരണ പദ്ധതിയില്‍ പങ്കാളികളായി വരുന്നു. പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ശബരിമലയിലേക്ക് കൊണ്ടുവരാതെ മാതൃക കാട്ടിയ കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ തീര്‍ഥാടകരിലെ ഗുരുസ്വാമിമാരെ ആദരിക്കുകയും പുണ്യം പൂങ്കാവനത്തിന്റെ പ്രചാരണം വ്യാപിപ്പിക്കാന്‍ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. നാല് ടീമുകള്‍ തീര്‍ഥാടകര്‍ക്കിടയില്‍ പുണ്യം പൂങ്കാവനത്തിന്റെ ഭാഗമായി ബോധവല്‍ക്കരണം നടത്തി. എന്‍ഡിആര്‍എഫ്, ഫയര്‍ ഫോഴ്‌സ്, എക്‌സൈസ്, ദേവസ്വം ബോര്‍ഡ്, ആര്‍എഎഫ് അംഗങ്ങള്‍ രണ്ട് ടീമുകളായി തിരിഞ്ഞ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ശുചീകരണം നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...

തീവ്രമായ ചൂടിൽ വെന്തുരുകി യൂറോപ്പ്; ജർമനിയിലെ മാത്രം മരണസംഖ്യ പതിനായിരക്കണക്കിന് കവിയുന്നു

0
ബെർലിൻ: തുടർച്ചയായ ഉഷ്ണതരംഗങ്ങൾ യൂറോപ്പിൽ വലിയ ദുരന്തമായി മാറുന്നു. ഈ വേനൽക്കാലത്ത്...

പെരുനാട് ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു

0
പെരുനാട്: എസ്.എൻ.ഡി.പി. യോഗം പെരുനാട് സംയുക്ത സമിതിയുടെയും പോഷക സംഘടനകളുടെയും പെരുനാട്...