ഗുരുസ്വാമിയായി കെ.പി മോഹനന്‍ എംഎല്‍എ 52 ാം തവണയും അയ്യപ്പ സന്നിധിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൂത്തുപറമ്പ് എംഎല്‍എ കെ.പി. മോഹനന്‍ ഗുരുസ്വാമിയായി വീണ്ടും അയ്യപ്പ സന്നിധിയിലെത്തി. ഇക്കുറി മാളികപ്പുറമായി ഭാര്യ വി.ഹേമജയും കൂടെയുണ്ട്. 52 ാം തവണയാണ് അദ്ദേഹം ഇരുമുടി കെട്ടുമായി ശബരിമലയില്‍ എത്തുന്നത്. ഞായറാഴ്ചയാണ് കണ്ണൂര്‍ പാനൂരിലെ വീട്ടില്‍ നിന്നും കെട്ടുനിറച്ച് ബന്ധുക്കളും അയല്‍ക്കാരും സുഹൃത്തുക്കളും അടങ്ങിയ 35 അംഗ സംഘവുമായി എംഎല്‍എ ശബരിമലയ്ക്ക് പുറപ്പെട്ടത്. നാല് കന്നിസ്വാമിമാരും കൂടെയുണ്ട്. എരുമേലിയില്‍ പേട്ട തുള്ളിയ സംഘം തിങ്കളാഴ്ച രാവിലെ ദര്‍ശനം നടത്തി. തുടര്‍ന്ന് എംഎല്‍എ എല്ലാവരുടെയും നെയ്‌തേങ്ങ മുറിച്ച് നെയ്യഭിഷേകവും നടത്തിയാണ് മലയിറങ്ങിയത്. ചില വര്‍ഷങ്ങളില്‍ ഒന്നിലേറെ തവണ കെ.പി മോഹനന്‍ എംഎല്‍എ ശബരിമലയിലെത്തിയിട്ടുണ്ട്. കൃഷിമന്ത്രിയായിരുന്ന സമയത്തും ഔദ്യോഗിക തിരക്കുകള്‍ മാറ്റിവെച്ച് ഗുരുസ്വാമിയായി അയ്യന് മുന്നിലെത്തിയിരുന്നു. കോവിഡ് പ്രതിസന്ധി മൂലം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കെ.പി മോഹനന്‍ എംഎല്‍എയും സംഘവും വിണ്ടും ശബരിമലയിലെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഞങ്ങളെ ആന്ധ്രയിൽ ചേർക്കൂ’ ; വിവാദമായി കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ പരാമർശം

0
ബെംഗളൂരൂ : കർണാടകയിലെ വികസന മുരടിപ്പിലും സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ച് തന്റെ...

മലപ്പുറത്ത് യുവതിയെ പീഡിപ്പിച്ച കേസിൽ അതിജീവിതയുടെ കുടുംബത്തിന് നേരെ വധഭീഷണിയുമായി പ്രതി

0
മലപ്പുറം: മലപ്പുറം മൂന്നിയൂരിൽ പീഡനത്തിന് പിന്നാലെ അതിജീവിതയുടെ കുടുംബത്തിനെതിരെ വധഭീഷണി...

പഴയ വാഹനങ്ങൾക്കായി ഇ10 പെട്രോൾ എത്തിക്കണം ; ആശങ്കയുമായി സർക്കാർ സാമ്പത്തിക ഉപദേഷ്ടാക്കൾ

0
മുംബൈ : ഇന്ത്യയിൽ നടപ്പാക്കിയ ഇ20 പെട്രോളിന് സംബന്ധിച്ചുള്ള വിവാദങ്ങൾ നാൾക്കുനാൾ...

വിവാഹ മോചനത്തിന് കേസ് നൽകിയതിൽ വിരോധം ; കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ വിവാഹ മോചനത്തിന് കേസ് കൊടുത്ത വിരോധത്തില്‍ ഭാര്യയെ ഭർത്താവ്...