ശബരിമലയില്‍ ഇപ്പോള്‍ ഭക്തരെ പ്രവേശിപ്പിക്കില്ല ; തന്ത്രിയുടെ ഉറച്ച നിലപാടിന് വഴങ്ങി സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമലയില്‍ മാസപൂജ സമയത്ത് ഭക്തരെ പ്രവേശിപ്പിക്കരുതെന്ന തന്ത്രിയുടെ ഉറച്ച നിലപാടിന് വഴങ്ങി സംസ്ഥാന സര്‍ക്കാര്‍. ശബരിമലയില്‍ ഇപ്പോള്‍ ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ലെന്നും ഉത്സവം ചടങ്ങായി മാത്രം നടത്താനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു, ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

നിലവിലുള്ള സാഹചര്യം പരിഗണിച്ച്‌ ശബരിമല ധര്‍മശാസ്താ ക്ഷേത്ര സന്നിധാനത്ത് ഭക്തര്‍ക്ക് പ്രവേശനം നല്‍കുന്നത് ഒഴിവാക്കണമെന്നും ഉത്സവം മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ട് തന്ത്രി കണ്ഠര് മഹേഷ് മോഹനര് തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിരുന്നു. കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തന്ത്രിയുടെ നിര്‍ണായക ഇടപെടല്‍.

എന്നാല്‍ ക്ഷേത്രത്തിന്റെ താന്ത്രിക കാര്യങ്ങളില്‍ അവസാന വാക്കായ തന്ത്രിയുടെ നിലപാടിനെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു നടത്തിയത്. ക്ഷേത്രം തുറക്കുന്നതും ഉത്സവചടങ്ങുകള്‍ തീരുമാനിക്കുന്നതും ബോര്‍ഡ് ആണെന്നാണ് പ്രസിഡന്റ് അഭിപ്രായപ്പെട്ടത്. ഇത് വ്യാപക പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍നിന്നാണ് തീര്‍ഥാടകര്‍ കൂടുതലായി എത്തുന്നത്. ഈ സംസ്ഥാനങ്ങളില്‍ രോഗ വ്യാപനത്തിന്റെ തോതും കൂടുതലാണ്. അവിടെ നിന്നുള്ളവര്‍ അടക്കമുള്ള ഭക്തരെ സന്നിധാനത്ത് എത്താന്‍ അനുവദിക്കുന്നത് വൈറസ് ബാധ വര്‍ധിക്കാന്‍ ഇടയാക്കുമെന്ന ആശങ്കയും തന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. മിഥുനമാസ പൂജകള്‍ക്കായി 14ന് ആണ് ശബരിമല നട തുറക്കേണ്ടത്. 14 മുതല്‍ 28 വരെ മാസപൂജയും ഉത്സവവുമാണു നടക്കേണ്ടത്. മാര്‍ച്ചില്‍ നടക്കേണ്ടണ്ടിയിരുന്ന ഉത്സവ ചടങ്ങുകളാണ് മാറ്റിവച്ചത്. ഇത് കുറച്ചുകൂടി നീട്ടിവയ്ക്കണമെന്നാണ് തന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

ശബരിമലയിലേക്ക് തീര്‍ത്ഥാടകര്‍ എത്തുന്നത് വലിയ പ്രതിസന്ധിക്ക് ഇടയാക്കിയേക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ തന്ത്രിയും മേല്‍ശാന്തിയും അടക്കമുള്ളവര്‍ നിരീക്ഷണത്തില്‍ പോകേണ്ടി വരും. ഇത് ഉത്സവചടങ്ങുകളെയും പുറപ്പെടാശാന്തിയുള്‍പ്പെടെയുള്ള ശബരിമലയുടെ ആചാരങ്ങളെയും ബാധിക്കുമെന്നും ആശങ്ക ഉയര്‍ത്തിയിരുന്നു. വിഷയത്തില്‍ ഹിന്ദുസംഘടനകളും കര്‍ശന നിലപാടുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ശബരിമലയില്‍ ഇപ്പോള്‍ ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്നു തീരുമാനിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...