ശബരിമല തീര്‍ത്ഥാടകന്‍ ചെങ്ങന്നൂര്‍ റയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ തീര്‍ത്ഥാടകന്‍ ചെങ്ങന്നൂര്‍ റയില്‍വേ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്ര ഗുണ്ടൂര്‍ രുക്മിണിപുരം സ്വദേശി ശ്രീനിവാസ റാവു (35) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.15 ന് ചെങ്ങന്നൂര്‍ റയില്‍വേ സ്റ്റേഷനിലാണ് സംഭവം. മലയിറങ്ങിയ 17 അംഗ സംഘത്തൊടൊപ്പം ചെങ്ങന്നൂരില്‍ എത്തി റയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന വഴി ശാരീരിക അസ്വാസ്യം ഉണ്ടാകുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ ആര്‍.പി.എഫിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല.

ഗുരുസ്വാമി റ്റി.ഗോവിന്ദയ്യയുടെ നേതൃത്വത്തിലുള്ള 17 അംഗ അയ്യപ്പസംഘം ഇക്കഴിഞ്ഞ 7നായിരുന്നു ആന്ധ്രയില്‍ നിന്ന് പുറപ്പെട്ടത്. 8ന് ചെങ്ങന്നൂരില്‍ എത്തിയ സംഘം ശബരിമല ദര്‍ശനം കഴിഞ്ഞ് മലകയറി മടങ്ങിവരുമ്പോഴാണ് മരണം സംഭവിച്ചത്. പരേതന്‍ കര്‍ഷകനാണ് ഭാര്യ : മഹാലക്ഷ്മി. വിവരം അറിഞ്ഞ് ചെങ്ങന്നൂര്‍ സി.ഐ ജോസ് മാത്യു, ആര്‍.പി.എഫ് സി.ഐ രാജേഷ്, എസ്.ഐ ആര്‍.ഗിരികുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അയ്യപ്പ സേവാസംഘം അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ.ഡി.വിജയുമാര്‍ ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കാൻ
നടപടി സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...