ഭക്ഷണത്തിന് സ്വാദില്ല ; പരാതിപ്പെട്ട ഭിക്ഷക്കാരനെ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് കല്ല് കൊണ്ട് ഇടിച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : ഗുജറാത്തില്‍ ഭിക്ഷക്കാരനെ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് കല്ല് കൊണ്ട് ഇടിച്ചു കൊന്നു. ഭക്ഷണത്തിന് സ്വാദില്ല എന്ന് പരാതിപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. രാജ്‌ക്കോട്ടില്‍ രാത്രിയാണ് സംഭവം. സന്തോഷ് സോളങ്കിയാണ് കൊല്ലപ്പെട്ടത്. തല കല്ല് കൊണ്ട് ഇടിച്ചു വികൃതമാക്കിയ നിലയില്‍ ജൂട്ട് ബാഗിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 40കാരിയായ യുവതിയും 45കാരനായ ഭര്‍ത്താവും പിടിയിലായത്.

പ്രദേശവാസികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കാവി വസ്ത്രം ധരിച്ച ഒരാള്‍ എസ്‌ആര്‍പി ക്യാമ്പിന് സമീപം എത്തിയതായി തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷത്തിലാണ് ഗീതയും ഭര്‍ത്താവ് വസന്തും അറസ്റ്റിലായത്. വസന്ത് ഓട്ടോറിക്ഷ ഡ്രൈവറാണ്. തിങ്കളാഴ്ച രാത്രി ഗീതയുടെ അച്ഛനും സന്തോഷ് സോളങ്കിയും ജാംനഗറിലുള്ള വീട്ടില്‍ വന്നു.

ഗീത എല്ലാവര്‍ക്കുമായി ഭക്ഷണം പാചകം ചെയ്തു. എന്നാല്‍ ഭക്ഷണത്തിന് സ്വാദ് പോരാ എന്ന് സന്തോഷ് പരാതിപ്പെട്ടു. ഇതിനെ ചൊല്ലി തര്‍ക്കം ഉടലെടുത്തു. രോഷാകുലയായ ഗീത കൂറ്റന്‍ കല്ലെടുത്തു സന്തോഷിന്റെ തല തല്ലിപ്പൊളിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സന്തോഷ് തത്ക്ഷണം തന്നെ മരിച്ചു. ഗീതയും ഭര്‍ത്താവും ചേര്‍ന്ന് മൃതദേഹം പൊതിഞ്ഞ് ജൂട്ട് ബാഗിലാക്കി. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ മൃതദേഹം കയറ്റി ദൂരെ വലിച്ചെറിയുകയായിരുന്നുവെന്നും ഇരുവരും കുറ്റസമ്മതം നടത്തിയതായും പോലീസ് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി ; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ ;...

0
തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ...

കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം ; കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസും തൃശ്ശൂർ...

0
തിരുവനന്തപുരം : കേരളാ ക്രിക്കറ്റിന് പുതുമുഖം നൽകിയ കെ.സി.എൽ. (കേരളാ ക്രിക്കറ്റ്...