ശബരിമല തീർത്ഥാടനം : എക്സൈസ് റെയ്ഡ് വ്യാപകമാക്കി ; ചാരായ വേട്ടയിൽ ഒരു വനിത അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി: ശബരിമല മണ്ഡല മഹോത്സവ കാലത്തിന് മുന്നോടിയായി ജില്ലയിലെ കിഴക്കന്‍മേഖലയില്‍ വ്യാജ മദ്യ വേട്ട എക്സൈസ് ശക്തമാക്കി. ഇന്നലെ വടശേരിക്കരയിൽ റാന്നി എക്‌സൈസ് സംഘം നടത്തിയ റെയ്ഡിൽ 13 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി ഒരു വനിതയെ അറസ്റ്റ് ചെയ്തു. എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഹുസൈൻ അഹമ്മദും പാർട്ടിയും ചേർന്ന് വടശേരിക്കര ചെറുകുളഞ്ഞി മറ്റക്കാട്ട് വീട്ടിൽ മറിയാമ്മ രാജു (67)വിനെ ആണ് അറസ്റ്റ് ചെയ്തത്. 13 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളുമായി വീട്ടിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. വീട്ടില്‍ ഭർത്താവ് രാജുവും ചേർന്നാണ് ഇവർ ചാരായ വാറ്റ് നടത്തി വന്നിരുന്നത്.

ഭര്‍ത്താവ് എക്സൈസ് പാർട്ടിയെ തിരിച്ചറിഞ്ഞ് കടന്നു കളഞ്ഞു. രാജുവിനായി അന്വേഷണം ആരംഭിച്ചു. ശബരിമല തീർത്ഥാടന കാലത്ത് വ്യാജ മദ്യ നിർമാണം തടയുന്നതിനായി സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ച് എൻഫോഴ്സ്മെൻ്റ് ഷാഡോ വിഭാഗത്തെ നിയോഗിച്ചതായി സർക്കിൾ ഇൻസ്പെക്ടർ പി.എ സഹദുള്ള അറിയിച്ചു. കൂടാതെ വ്യാജ മദ്യത്തിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന പ്രവർത്തനവും എക്സൈസിന് വിവരങ്ങൾ കൃത്യമായി ലഭ്യമാക്കുന്നതിന് തക്കവണ്ണം പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്ന ബോധവൽക്കരണ പരിപാടികളും ശബരിമല തീർത്ഥാടന കാലത്ത് നടത്തുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
റെയ്ഡിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ നിതിൻ ശ്രീകുമാർ, പ്രദീപ് കുമാർ,
വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ജിജി ബാബു എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...