ശബരിമല തീർത്ഥാടനം: കോന്നി മെഡിക്കൽ കോളേജ് എസ്‌ഡിപിഐ പ്രതിനിധിസംഘം സന്ദർശിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശബരിമല തീർത്ഥാടനം ആരംഭിച്ച സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ പ്രധാന ആരോഗ്യകേന്ദ്രങ്ങളിൽ ഒന്നായ കോന്നി മെഡിക്കൽ കോളേജ് എസ്‌ഡിപിഐ പ്രതിനിധിസംഘം സന്ദർശിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ആർ എസ് നിഷയുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തി. ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് നിലവിലെ ക്രമീകരണങ്ങൾ വിലയിരുത്തി. സംസ്ഥാന കമ്മിറ്റിയംഗം ജോർജ് മുണ്ടക്കയം, ജില്ലാ പ്രസിഡന്റ്‌ എസ് മുഹമ്മദ്‌ അനീഷ്, ജില്ലാ സെക്രട്ടറിയേറ്റംഗം എം ഡി ബാബു എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്.

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ഒരുക്കിയ സജ്ജീകരണങ്ങൾ, കിടത്തി ചികിത്സ സൗകര്യങ്ങൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവനങ്ങൾ, മരുന്നുകളുടെ ലഭ്യത, ആംബുലൻസ് സേവനം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തി. ഒരു മെഡിക്കൽ കോളേജ് എന്ന നിലയിലുള്ള സംവിധാനങ്ങൾ ഇനിയും ഒരുക്കാൻ അധികൃതർക്ക് ആയിട്ടില്ലെന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം എസ്‌ഡിപിഐ നേതാക്കൾ വ്യക്തമാക്കി. ഡോക്ടർമാർക്കുള്ള താമസസൗകര്യം, മെഡിക്കൽ, നഴ്സിങ്‌ വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ സംവിധാനം, ആവശ്യമരുന്നുകളുടെ ലഭ്യത കുറവ്, അത്യാഹിത വിഭാഗത്തിൽ സീനിയർ ഡോക്ടർമാരുടെ അഭാവം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളിൽ നേരിടുന്ന പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...