പ്രതിപക്ഷ കൂട്ടായ്മയുടെ ഇന്ത്യ എന്ന പേര് വിലക്കണം ; ഹർജി ഇന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ സഖ്യത്തെ ഇന്ത്യ എന്ന പേര് ഉപയോഗിക്കുന്നതിൽ നിന്നും വിലക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആക്ടിവിസ്റ്റ് ഗിരീഷ് ഭരദ്വാജ് ആണ് ഹർജിക്കാരൻ. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ രാഷ്ട്രീയ സഖ്യത്തിന് ഇന്ത്യ എന്ന ചുരുക്കപ്പേര് ഉപയോഗിക്കുന്നത് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും അതിനാലാണ് ഹര്‍ജി നല്‍കിയതെന്നുമാണ് ഗിരീഷ് ഭരദ്വാജ് പറയുന്നത്. സഖ്യത്തിന് ഇന്ത്യ എന്ന എന്ന പേര് നല്‍കിയതില്‍ ഇടപെടാനാകില്ലെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം രാഷ്ട്രീയ സഖ്യങ്ങളില്‍ ഇടപെടാന്‍ കമ്മീഷന് അധികാരം ഇല്ല.

കേരള ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ 26 പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്നാണ് ‘ഇന്ത്യന്‍ നാഷണല്‍ ഡവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്’ രൂപീകരിച്ചത്. ഇന്ത്യ എന്ന ചുരുക്കപ്പേര് നല്‍കുകയും ചെയ്തിരുന്നു. അതേസമയം ഹർജി നിലനിൽക്കുന്നതല്ല എന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വാദം. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇന്ത്യ മുന്നണിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി ഹാജരാകും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബസിനുള്ളിൽ വെച്ച് യുവതികൾക്ക് നേരെ ന​ഗ്നതാപ്രദർശനം നടത്തിയ പൂവാലനെ നേരിട്ട് യുവതി

0
ഭോപ്പാൽ: ബസിനുള്ളിൽ വെച്ച് യുവതികൾക്ക് നേരെ ന​ഗ്നതാപ്രദർശനം നടത്തിയ പൂവാലനെ നേരിട്ട്...

അസാധാരണനീക്കവുമായി തമിഴ്നാട് സർക്കാർ : കരിങ്കല്ല്, എം സാൻഡ്, മെറ്റൽ ജെല്ലി എന്നിവ മറ്റ്...

0
ചെന്നൈ : കരിങ്കല്ലും എം സാൻഡും മെറ്റൽ ജെല്ലിയും മറ്റ് സംസ്ഥാനങ്ങളിലേക്ക്...

ആലപ്പുഴയിൽ ജി സുധാകരനെതിരെ വീണ്ടും സിപിഎം

0
തോട്ടപ്പള്ളി: ആലപ്പുഴയിൽ ജി സുധാകരനെതിരെ വീണ്ടും സിപിഎം. അമ്പലപ്പുഴ തോട്ടപ്പള്ളിയിലാണ് സംഭവം.സുധാകരന്റെ...

ഒറ്റയടിക്ക് വിദ്യാർത്ഥികളുടെ കൺസഷൻ ചാർജ് 3 രൂപയാക്കി കൂട്ടി സ്വകാര്യ ബസുകൾ

0
കൽപ്പറ്റ: വയനാട്ടിൽ സ്വകാര്യ ബസുകൾ വിദ്യാർത്ഥികളുടെ കൺസഷൻ ചാർജ് വർധിപ്പിച്ചതിനെതിരെ...