ശബരിമല തീർഥാടകർക്ക്​ സൗകര്യമൊരുക്കാതെ ഇടത്താവളങ്ങൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തർക്ക് ഇടത്താവളങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ പോലും ഒരുക്കാത്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. തിരക്ക്​ കുറഞ്ഞതി​ൻെറ ​പേരിലാണ്​ അലംഭാവം.

കോവിഡിനെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇടത്താവളങ്ങളിൽ സൗകര്യം ഒരുക്കുന്നതിന്​ പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടുമില്ല. ക്ഷേത്രങ്ങളിൽ വിരിവെക്കുന്നതിനുള്ള സൗകര്യം സാധാരണ താൽക്കാലികമായി ഒരുക്കാറുണ്ട്. അത്​ ഇത്തവണ ഉണ്ടായിട്ടില്ല. ഇടത്താവളങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ ആരോഗ്യ വകുപ്പ്​ കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. വിരിവെക്കാനും മറ്റും തൽക്കാലം കൂടുതൽ സൗകര്യം ക്ഷേത്രങ്ങളിൽ ഒരുക്കേണ്ടതില്ലെന്ന നിലപാടാണ് ദേവസ്വം ബോർഡിന്.

ഇടത്താവളങ്ങളിൽ വന്ന്​ വിശ്രമിക്കുന്ന വിധത്തിൽ അയ്യപ്പഭക്തരുടെ തിരക്കില്ലാത്തതിനാൽ വേണ്ടത്ര നിർദേശങ്ങൾ നൽകിയിട്ടില്ല. പൊതു ജലസ്രോതസ്സുകളിലും ക്ഷേത്രക്കുളങ്ങളിലും തീർഥാടകർ ഇറങ്ങുന്നതിനും കളിക്കുന്നതിനും നിരോധനമുണ്ട്. പൊതുശൗചാലയങ്ങളുടെ ഉപയോഗം കോവിഡ് പ്രോട്ടോകോൾ പാലിച്ചാണെന്ന് ഉറപ്പുവരുത്തണം. ഇടത്താവളങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ അന്നദാനം അത്യാവശ്യമുള്ള തീർഥാടകർക്ക് മാത്രമായി പരിമിതപ്പെടുത്തണം. ഭക്ഷണം വാഴയിലയിൽ നൽകണം. ഭക്ഷണശാലകളിൽ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുന്നെന്ന് ഉറപ്പുവരുത്തണം. മാലിന്യ നിർമാർജനം, ഭക്തർ എത്താറുള്ള പൊതുസ്ഥലങ്ങളിൽ ദിവസവും ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ശുചീകരണം എന്നിവയുൾപ്പെടെ ക്രമീകരണങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണമെന്ന് ജില്ല കലക്ടർ നിർദേശം നൽകിയിട്ടുണ്ടെങ്കിലും നടപ്പായിട്ടില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിബി ജി റാംജി ; തൊഴിലുറപ്പ് പദ്ധതിയിൽ 67.6 ലക്ഷം രജിസ്റ്റേഡ്‌ തൊഴിലാളികൾ പുറത്ത്

0
ന്യൂഡൽഹി : മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽനിന്ന് വികസിത് ഭാരത് ഗാരന്റി...

വിവാദങ്ങൾക്കിടെ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ; സഭയിൽ പ്രതിഷേധം ശക്തമാക്കാൻ ഡിഎംകെ

0
ചെന്നൈ: രാഷ്ട്രീയ വിവാദങ്ങൾക്കിടെ തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്...

ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

0
മുംബൈ : നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്-74)...