പത്തനംതിട്ടയിൽ നിന്നും പമ്പയ്ക്ക് ബസ്സുകള്‍ ഓടിക്കാന്‍ അധികൃതര്‍ക്ക് വിമുഖത : പ്രതിഷേധവുമായി ശബരിമല തീര്‍ഥാടകര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല തീര്‍ഥാടകര്‍ക്ക് പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ഡിപ്പോയില്‍ നിന്നും സമയത്ത് ബസ്‌ ലഭിച്ചില്ലന്ന് പരാതി. ബസ്‌ ലഭിക്കാതെ വന്നതോടെ അയ്യപ്പ ഭക്തര്‍ പ്രതിഷേധിച്ചു. കഴിഞ്ഞദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം. മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ടി വന്നിട്ടും അയ്യപ്പ ഭക്തര്‍ ക്ഷമിക്കുകയായിരുന്നു. ബസ് ഇല്ലേ എന്ന് ചോദിച്ചപ്പോള്‍ ചെങ്ങന്നൂരില്‍ നിന്നും ഒരു ബസ്‌ വരും അതില്‍ കയറി പൊയ്ക്കോളാന്‍ ആയിരുന്നു കെ.എസ്.ആര്‍.റ്റി.സി അധികൃതരുടെ മറുപടി.

എന്നാല്‍ ചെങ്ങന്നൂരില്‍ നിന്നും എത്തിയ ബസില്‍ സ്ഥലം കുറവായതിനാല്‍ പകുതി പേര്‍ക്കും ഇതില്‍ കയറുവാന്‍ കഴിഞ്ഞതുമില്ല. പ്രായമായവരും കുട്ടികളും ആയിരുന്നു സംഘത്തില്‍ ഏറെയും. ഒന്നാം തീയതി ശബരിമല ദര്‍ശനത്തിനായി പോകാനാണ് അയ്യപ്പ ഭക്തര്‍ എത്തിയത്. ശബരിമലയിലേക്ക് ആവശ്യത്തിനുള്ള സര്‍വീസുകള്‍ ഉണ്ടെന്ന് കെ.എസ്.ആര്‍.റ്റി.സി അവകാശപ്പെടുമ്പോള്‍ ആണ് അയ്യപ്പ ഭക്തര്‍ക്ക് ഈ ദുരനുഭവം നേരിട്ടത്. രാത്രിയില്‍ കൂട്ടികളുമായി വരുന്ന അയ്യപ്പ ഭക്തരും ദീര്‍ഘദൂര യാത്രക്കാരുമാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...