മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. ഉച്ച മുതൽ അതിശക്തമായ മഴയാണ് ശബരിമല സന്നിധാനത്ത് പെയ്യുന്നത്. കനത്ത മഴയിലും ആയിരങ്ങളാണ് ഭഗവാനെ കണ്ട് വണങ്ങാൻ കാത്തു നിന്നത്. മിഥുനമാസം ഒന്നിന് (15.06.2025) രാവിലെ അഞ്ചുമണിക്ക് നട തുറക്കും.

ഒന്നു മുതൽ എല്ലാ ദിവസവും ഗണപതിഹോമം, ഉഷപൂജ, നെയ്യഭിഷേകം, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നീ ചടങ്ങുകൾ ഉണ്ടായിരിക്കും. ഇവയ്ക്ക് പുറമേ എല്ലാ ദിവസവും ദീപാരാധനയ്ക്കു ശേഷം പതിനെട്ടാം പടിയിൽ പടി പൂജയും നടക്കും. മിഥുനുമാസ പൂജകൾ പൂർത്തിയാക്കി ജൂൺ 19ന് രാത്രി 10 മണിക്ക് നടയടക്കും. ഭക്തർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ദർശനം ഒരുക്കുന്നതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡും കേരള സർക്കാരും ചേർന്ന് സ്വീകരിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്‍റെ മരണം ; ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

0
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം...

പദ്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്‍റെ ആദരം ; തപാൽ മുദ്രയും കവറും പുറത്തിറക്കും

0
തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന് ആദരവായി തപാൽ മുദ്രയും പ്രത്യേക...

രണ്ടാഴ്ച പിന്നിട്ട് ജാർഖണ്ഡിലെ വിദ്യാർഥി പ്രക്ഷോഭം ; സമരക്കാരുമായി സംസാരിച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർഥി പ്രക്ഷോഭം ശക്തമാകുന്നു. ജെ പി എസ് സി,...

മലപ്പുറം സ്ഫോടക വസ്തു കേസ്: കൂടുതൽ പ്രതികൾ എൻ.ഐ.എയുടെ വലയിൽ, മൂന്ന് പേരുടെ അറസ്റ്റ്...

0
മലപ്പുറം: സ്ഫോടക വസ്തു കേസിൽ മൂന്ന് പേർ കൂടി അറസ്റ്റ് ചെയ്തത്...