പൂഞ്ഞാറില്‍ സാബു പ്ലാത്തോട്ടം കേരള കോൺഗ്രസ് (ജോസഫ് )സ്ഥാനാർത്ഥിയാകും

For full experience, Download our mobile application:
Get it on Google Play

പാലാ: വിജയം മാത്രം മുന്നിൽകണ്ട് നിലപാട് ഉറപ്പിച്ച് ഏറ്റുമാനൂർ സീറ്റ് സ്വന്തമാക്കി കോൺഗ്രസ്. പകരം കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് നൽകിയത് പൂഞ്ഞാർ. ജോസഫ് ഗ്രൂപ്പ് പരാജയപ്പെട്ടതും എന്നാൽ കോൺഗ്രസിന് വിജയസാധ്യത ഉണ്ടെന്ന് അവർ കരുതുന്നതുമായ നാലോളം സീറ്റുകൾ ജോസഫ് ഗ്രൂപ്പിൽ നിന്ന് തിരിച്ചു പിടിക്കുമെന്ന് കോൺഗ്രസ് പറഞ്ഞിരുന്നു. തുടക്കമെന്നോണമാണ് ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തിരിക്കുന്നത്. പകരം പൂഞ്ഞാർ നല്‍കി കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി സാബു പ്ലാത്തോട്ടം മത്സരിച്ചേക്കും. കേരള കോൺഗ്രസ് ഹൈപവർ കമ്മിറ്റി മെമ്പർ, സ്റ്റേറ്റ് ജനറൽ സെക്രട്ടറി, 10 വർഷമായി പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ്, മുൻ തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മുൻ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, മുൻ തിടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നീ പദവികൾ വഹിച്ചിരുന്ന ആളാണ് സാബു പ്ലാത്തോട്ടം. അനുജൻ സജി പ്ലാത്തോട്ടം നിലവിൽ തിടനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആണ്.

വി.എൻ വാസവനെതിരായി ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുക നാട്ടകം സുരേഷ് ആയിരിക്കും. ബിജെപി സ്ഥാനാർത്ഥിയായി മിനർവ മോഹനാവും രംഗത്തുണ്ടാവുക. പിസി ജോർജ് മത്സര രംഗത്ത് ഉണ്ടാവാൻ സാധ്യത കുറവാണ്. പാലായിൽ ഷോൺ ജോർജ് മത്സരിക്കുമെന്ന് ഉറപ്പായതോടെ ഒരു കുടുംബത്തിൽ നിന്നും അടുത്തടുത്തുള്ള നിയോജക മണ്ഡലത്തിൽ രണ്ടുപേർ മത്സരിക്കേണ്ട എന്നുള്ള തീരുമാനമാണ് ഇതിന് പിന്നിൽ എന്നറിയുന്നു. കഴിഞ്ഞതവണ മത്സരിച്ച സീറ്റുകൾ എല്ലാം ഇത്തവണ ജോസഫ് ഗ്രൂപ്പിന് ലഭിക്കില്ല. തനിയെ വിജയമുറപ്പിക്കുവാന്‍ തക്കവിധമുള്ള അടിത്തറ ഒരിടത്തുമില്ല എന്നതിനാല്‍ കോണ്‍ഗ്രസിനോട് ഇണങ്ങി പോകുവാനായിരിക്കും ജോസഫ് ഗ്രൂപ്പിന്റെ നീക്കം.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...