പുറത്തു നിന്നു വരുന്ന ജോലിക്കാരെ അധിക്ഷേപിച്ചുള്ള കേരളമുഖ്യമന്ത്രിയുടെ പ്രസ്താവന അപമാനകരമാണെന്ന് സച്ചിദാനന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള പണം പുറത്തേക്ക് പോകുന്നതിനെക്കുറിച്ചും (റിവേഴ്സ് റെമിറ്റൻസ്) തൊഴിലാളികളെക്കുറിച്ചും നിയമസഭയിൽ മുഖ്യമന്ത്രി വിഡി സതീശൻ നിയമസഭയിൽ നടത്തിയ പരാമർശത്തിനെതിരെ കവി കെ സച്ചിദാനന്ദൻ. പുറത്തു നിന്നു വരുന്ന ജോലിക്കാരെ അധിക്ഷേപിച്ചുള്ള കേരളമുഖ്യമന്ത്രിയുടെ പ്രസ്താവന അപമാനകരമാണെന്ന് സച്ചിദാനന്ദൻ പറഞ്ഞു. അവർ ചെയ്യുന്ന സേവനത്തിന്റെ പ്രതിഫലം ആണ് അവർക്ക് നാം നല്‍കുന്നത്, അതും ഇവിടെ നിലവിലുളള നിരക്കില്‍ മാത്രം, ചിലപ്പോൾ അതിലും കുറവും- സച്ചിദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.

കുടുംബം പുലര്‍ത്താന്‍ ആണ് അവർ നാടു വിട്ട് ഇവിടെ വന്നു പണി എടുക്കുന്നത്. മലയാളികൾ മറ്റു ദേശങ്ങളില്‍ പോയി പണി എടുത്ത പണം കൊണ്ടു കൂടിയാണ് കേരളീയര്‍ കഴിഞ്ഞു പോരുന്നത് എന്ന് മുഖ്യമന്ത്രി മറക്കുന്നു. ഇവിടെ വരുന്നവര്‍ വിദേശികള്‍ അല്ലെന്നും മുഖ്യമന്ത്രി ഓർക്കണമായിരുന്നു. തികച്ചും ലജ്ജാകരമായ പ്രസ്താവനയാണ് വിഡി സതീശൻ നടത്തിയതെന്നും, പിന്‍വലിക്കേണ്ടതാണെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി. കേരളത്തിലെ നിർമ്മാണ മേഖലയിലാകെ ഇതരസംസ്ഥാന തൊഴിലാളികളാണെന്നും, കേരളത്തിൽ വിനിമയം ചെയ്യപ്പെടേണ്ട വലിയൊരു തുക ഇവരിലൂടെ ‘റിവേഴ്സ് റെമിറ്റൻസ്’ ആയി മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒഴുകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു

0
തിരുവനന്തപുരം: കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു. കിണർ...

മുട്ടിൽ മരം മുറിയിലെ വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് ഹൈക്കോടതിയിൽ വീണ്ടും തിരിച്ചടി

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക്...

മാതാപിതാക്കളുടെ ശമ്പളവും വരുമാനവും മാത്രം പോര; ഒബിസി സംവരണത്തിൽ വ്യക്തത തേടി കേന്ദ്രം

0
ന്യൂഡൽഹി: മാതാപിതാക്കളുടെ ശമ്പളവും കാർഷിക വരുമാനവും മാത്രം അടിസ്ഥാനമാക്കി ഒബിസി വിഭാഗത്തിൽ...

തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ് സ്റ്റേഷനായി പ്രവർത്തിക്കുന്നു എന്നതരത്തിൽ നടത്തുന്ന...

0
കണ്ണൂർ: പിണറായിയിലെ തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ്...