ഇലന്തൂര്‍ : ഇലന്തൂരിലെ ഇരട്ട നരബലിയിൽ കൂടുതല്‍ അന്വേഷണം വേണമെന്ന് പോലീസ്. കൂടുതല്‍ ഇരകള്‍ ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും പോലീസ്. തെളിവുകളില്‍ സ്ഥിരീകരണം വേണം. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ഉണ്ടെന്ന് കസ്റ്റഡി അപേക്ഷയില്‍ പോലീസ്. അന്വേഷണം കൂടുതല്‍ ജില്ലകളിലേക്ക് പോകുമെന്ന് പോലീസ് വ്യക്തമാക്കി. ചുരുളഴിഞ്ഞത് നിർണായക സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ്.
കൊടും കുറ്റവാളിയായ ഷാഫിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുക എന്നത് വളരെ പ്രയാസമായിരുന്നു. എന്നാൽ അന്വേഷണ തന്ത്രങ്ങളും തെളിവുകളുടേയും അടിസ്ഥാനത്തിൽ പുറത്തുകൊണ്ടു വരികയായിരുന്നുവെന്ന് കൊച്ചി ഡിസിപി ശശിധരൻ വാർത്താ സമ്മേളനത്തിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.





























