കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തിനുണ്ടായ നഷ്ടങ്ങള്‍ നികത്തുന്നതിനായിരിക്കും യുഡിഎഫിന്‍റെ പ്രഥമ പരിഗണനെയെന്ന് സാദിഖലി ശിഹാബ് തങ്ങൾ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തിനുണ്ടായ നഷ്ടങ്ങള്‍ നികത്തുന്നതിനായിരിക്കും യുഡിഎഫിന്‍റെ പ്രഥമ പരിഗണനെയെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. വയനാട് പുനരധിവാസമുള്‍പ്പെടെ വേഗത്തില്‍ പൂര്‍ത്തിയാക്കും. ജനപക്ഷത്ത് നിന്ന്, അവരുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്ന ഭരണകൂടമായിരിക്കും യുഡിഎഫിന്‍റേതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
_ _
ഫേസ്ബുക്ക് പോസ്റ്റ്
കൃത്യമായ പ്ലാനുകള്‍, ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങള്‍, ശക്തരായ സ്ഥാനാര്‍ഥികള്‍, പ്രവര്‍ത്തകരും നേതാക്കളും തമ്മിലുള്ള മികച്ച കോര്‍ഡിനേഷന്‍, ഒറ്റക്കെട്ടായ മുന്നണി സംവിധാനം.ഒടുവില്‍ കേരളീയ ജനത ഐക്യജനാധിപത്യ മുന്നണിയെ ഹൃദയത്തിലേറ്റിവെച്ച ഫലം പുറത്തുവന്നിരിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തിനുണ്ടായ നഷ്ടങ്ങള്‍ നികത്തുന്നതിനായിരിക്കും യുഡിഎഫിന്‍റെ പ്രഥമ പരിഗണന. വയനാട് പുനരധിവാസമുള്‍പ്പെടെ വേഗത്തില്‍ പൂര്‍ത്തിയാക്കും.

ജനപക്ഷത്ത് നിന്ന്, അവരുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്ന ഭരണകൂടമായിരിക്കും യുഡിഎഫിന്‍റേത്. ജനം നല്‍കിയ വിജയത്തിന് പകരമായി നമ്മള്‍ ഏറ്റവും മികച്ചത് അവര്‍ക്ക് തിരിച്ചുനല്‍കണം.ആഘോഷങ്ങള്‍ക്കല്ല ജനക്ഷേമത്തിനായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്. പരസ്യ വാചകങ്ങളിലല്ല, ജനഹൃദയത്തുടിപ്പുകളിലായിരിക്കും യുഡിഎഫ്. നന്ദി. വിജയം നല്‍കിയ വോട്ടര്‍മാര്‍ക്ക്, പിന്തുണയായി കൂടെ നിന്ന സഹപ്രവര്‍ത്തകര്‍ക്ക്, ഹൃദയം നല്‍കിയ പാര്‍ട്ടി സഹോദരങ്ങള്‍ക്ക്, ജനാധിപത്യ പ്രക്രിയയെ മനോഹരമാക്കിയവര്‍ക്ക്… അതെ, യുഡിഎഫ് വരികയാണ് കേരളത്തിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാക്കാന്‍…

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...