നാലാം തിയതിക്ക് ശേഷം കോൺഗ്രസ് നല്ല കുട്ടികളാകുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മുഖ്യമന്ത്രി ചർച്ച നാലാം തിയതി വരെ മാത്രമെന്ന് മുസ്ലിം ലീഗ് സംസ്ഥാനാധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. ഫലം പുറത്തുവരുന്നതോടെ എല്ലാ ചർച്ചകളും തീരും. നാലാം തീയതിക്ക് ശേഷം കോൺഗ്രസ് നല്ല കുട്ടികളാകും. ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലിം ലീഗിന്റെ അജണ്ടയിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗ് ആവശ്യപ്പെടാതെ തന്നെ ലീഗിന് എല്ലാം യുഡിഎഫ് നൽകിയിട്ടുണ്ട്. അമിതമായത് ഒന്നും ലീഗ് ആവശ്യപ്പെടില്ല. നാലാം തീയതിക്ക് ശേഷം കേരളത്തിന്റെ ഭാവിയെ കുറിച്ച് തീരുമാനങ്ങളുണ്ടകും. സമാധാന അന്തരീക്ഷത്തിൽ തീരുമാനം എടുക്കും.

യുഡിഎഫ് ശക്തമായ ഭരണവുമായി മുന്നോട്ട് പോകണം എന്നോരു ജനവിധിയാണ് പെട്ടിയിൽ ഉറങ്ങുന്നത്. ആ ജനവിധിക്ക് അനുസരിച്ചാകും ലീഗ് തീരുമാനം. കോൺഗ്രസ് ഇതെല്ലാം മനസിലാക്കും. ഒരു വെല്ലുവിളിക്കും അമിത് ആവേശത്തിനും ലീഗ് വെല്ലുവിളിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. വനിതാ സംവരണ ബില്ലിൽ ബിജെപി നടത്തുന്നത് കള്ളക്കളി. അവർക്ക് ജയിക്കാനുള്ള പരമാവധി സീറ്റുകൾ നേടാനുള്ള ശ്രമമാണ് നടക്കുന്നത്. അത് പ്രതിപക്ഷം എതിർക്കുക തന്നെ ചെയ്യും. അധികാരം നിലനിർത്താൻ ഉള്ള ബിജെപി ശ്രമം നടപ്പിലാക്കില്ലെന്നും സാദിഖ് അലി തങ്ങൾ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...