പട്ടിമറ്റത്ത് യുവതിയുടെ മൂക്കിൽ മൂക്കുത്തി കുടുങ്ങി ; രക്ഷകരായി അഗ്നിരക്ഷാ സേന

For full experience, Download our mobile application:
Get it on Google Play

പട്ടിമറ്റം : അഴിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവതിയുടെ മൂക്കിൽ മൂക്കുത്തി കുടുങ്ങിയതിൽ വീട്ടുകാര്‍ പരിഭ്രാന്തരായി. പട്ടിമറ്റം സ്വദേശിയായ 21-കാരിയുടെ മൂക്കിലാണ് ആഭരണം കുരുങ്ങിയത്. മൂക്കുത്തിയുടെ തലഭാഗം മൂക്കിലെ തുളയിലൂടെ കൂടുതൽ ആഴ്ന്നിറങ്ങിയതിനാൽ പുറത്തുനിന്ന് കാണാൻ കഴിയാത്ത വിധം കുടുങ്ങിക്കിടക്കുകയായിരുന്നു. വീട്ടുകാർ ഏറെനേരം പരിശ്രമിച്ചിട്ടും മൂക്കുത്തി ഊരിയെടുക്കാൻ സാധിച്ചില്ല. ശ്രമം തുടർന്നതോടെ യുവതിക്ക് വേദനയും അസ്വസ്ഥതയും കൂടി വന്നു. അഗ്നിരക്ഷാ നിലയത്തിലേക്ക്: മറ്റു വഴികളില്ലാതെ വന്നതോടെ രാത്രി 7.30-ഓടെ യുവതിയും കുടുംബവും പട്ടിമറ്റം അഗ്നിരക്ഷാ നിലയത്തിൽ നേരിട്ടെത്തി സഹായം അഭ്യർത്ഥിക്കുകയായിരുന്നു.

സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാർ, സീനിയർ ഫയർ & റസ്‌ക്യൂ ഓഫീസർ ശ്രീ രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. വളരെ സൂക്ഷ്മതയോടെ ട്യൂസർ, കത്രിക എന്നിവ ഉപയോഗിച്ച് മൂക്കുത്തിയുടെ ലോക്ക് മാറ്റി സുരക്ഷിതമായി ഊരിയെടുത്തു. ഫയർ & റസ്‌ക്യൂ ഓഫീസർമാരായ വിജിത്ത് കുമാർ, ജയേഷ്, അനു, ഹോംഗാർഡുകളായ പ്രദീപ്, രാമചന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...