വാല്‍പ്പാറ വാഹനാപകടത്തിൽ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

പൊള്ളാച്ചി : വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു. ഒൻപത് മലയാളികളാണ് മരിച്ചത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സ്‌കൂളിലെ ജീവനക്കാരാണ് അപകടത്തില്‍പെട്ടത്. പ്രധാന അധ്യാപിക ഉൾപ്പെടെ 12 അധ്യാപകരും ഒരു ഡ്രൈവറും ആണ് സംഘത്തിൽ ഉണ്ടായിരുന്നത്. ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇതിൽ രണ്ട് പേരെ കോയമ്പത്തൂർ ആശുപത്രിയിലേക്കും രണ്ട് പേരെ പൊള്ളാച്ചി ആശുപത്രിയിലേക്കും മാറ്റി. 1. അജിത (54)- പ്രധാന അധ്യാപിക, 2. റംല (52) – അധ്യാപിക, 3. സുഹറ (43) – അധ്യാപിക, 4. ആശ (41) – അധ്യാപിക, 5. മജീദ് (43)- അധ്യാപികൻ, 6. സാജിത (45)- പാചക തൊഴിലാളി, 7. ഷക്കീല (37)- അധ്യാപിക, 8. റുഖിയ (39)- മജീദ് മാഷിൻ്റെ ഭാര്യ, 9. ഹിഷാം (12)- സുഹറ ടീച്ചറുടെ മകൻ. എന്നിവരാണ് മരിച്ചത്. ഇതിൽ അജിത മലപ്പുറം പുലാമന്തോൾ സ്വദേശിനിയാണ്. ബാക്കിയുള്ളവ‍ർ പാങ്ങ് സ്വദേശികളാണ്.

വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്നു ടെമ്പോ ട്രാവലര്‍. വാല്‍പ്പാറ കുന്നിന്‍ റോഡിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വെച്ച് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. വാൽപ്പാറയിലേക്ക് വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇവർ. ഇന്ന് വൈകുന്നേരം വാൽപ്പാറ സന്ദർശനം കഴിഞ്ഞ് പൊള്ളാച്ചി വഴി കേരളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട വാഹനം കൈവരി ഇടിച്ച് തകര്‍ത്ത ശേഷം 800 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പതിമൂന്നാമത്തെ വളവിൽ നിന്നും പതിനൊന്നാമത്തെ വളവിലേക്ക് വീണ ട്രാവലര്‍ സമ്പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരി വിരുദ്ധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം : ദീനാമ്മ റോയി

0
പത്തനംതിട്ട : വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍...

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...