പി.എം.എ സലാമിനെതിരായ പ്രതിഷേധം തള്ളി സാദിഖലി തങ്ങൾ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിനെതിരെ സമസ്തയിലെ ഒരു വിഭാഗം ഉയർത്തിയ പ്രതിഷേധത്തെ തള്ളി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സലാമിനെതിരെ ആരും പരാതി നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആരെയും പ്രത്യേകം ഉദ്ദേശിച്ചല്ല തന്റെ പരാമർശമെന്ന് പി.എം.എ സലാം തന്നെ പറഞ്ഞിട്ടുണ്ട്. ജിഫ്രി തങ്ങളെ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. പിന്നെ അത് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും തങ്ങൾ പറഞ്ഞു. സമസ്തയുടെ നേതാക്കളാരും ഈ വിഷയത്തിൽ ലീഗ് നേതാക്കളുമായി ബന്ധപ്പെട്ടിട്ടില്ല. സമസ്തയുടെ മസ്തിഷ്‌കം എന്നും ലീഗിനൊപ്പമാണ് നിന്നത്.

തലയിരിക്കുമ്പോൾ വാലാടുന്നത് ശരിയല്ല. എല്ലാ മതസംഘടനകളുമായും നല്ല ബന്ധമാണ്. സമസ്ത നേതാക്കളെ നേരിൽ കാണുകയും ഫോണിൽ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. അവരാരും പരാതി ഉന്നയിച്ചിട്ടില്ല. മറ്റാരെങ്കിലും പരാതിയുമായി സമീപിച്ചിട്ടില്ലെന്നും സാദിഖലി തങ്ങൾ ആവശ്യപ്പെട്ടു. ഖുദ്‌സിന്റെ മോചനം ലോക മുസ്‌ലിംകളുടെ ആവശ്യമാണ്. ക്രിസ്ത്യാനികളടക്കം ഖുദ്‌സിനെ ബഹുമാനിക്കുന്നവരാണ്. അതിന് രാഷ്ട്രീയമായ പരിഹാരമാണ് വേണ്ടത്. ഹമാസിനെക്കാൾ വലിയ തീവ്രവാദമാണ് ഇസ്രായേൽ നടത്തുന്നത്. ഐക്യരാഷ്ട്രസഭയും ലോക രാജ്യങ്ങളും ഇടപെട്ടുകൊണ്ടുള്ള രാഷ്ട്രീയ പരിഹാരം ഉണ്ടാകണമെന്നും തങ്ങൾ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...