ചെവിക്കായം നീക്കാന്‍ സുരക്ഷിതവഴികള്‍

For full experience, Download our mobile application:
Get it on Google Play

ചെവി വൃത്തിയാക്കുകയെന്നത് നമ്മുടെ വൃത്തിയുടേയും ആരോഗ്യത്തിന്റേയും ഭാഗമാണ്. പലരും ചെവി ക്ലീന്‍ ചെയ്യുന്നത് ബഡ്‌സ് ഇട്ടാണ്. എന്നാല്‍ ഇത് ശരിയല്ലാതെ ചെയ്യുമ്പോള്‍ പലപ്പോഴും ഗുണത്തിന് പകരം ദോഷമാണ് ഉണ്ടാകുന്നത്. മാത്രമല്ല പലരും ചെവി വൃത്തിയാക്കാന്‍ ഉപയോഗിയ്ക്കുന്ന വഴികള്‍ കേള്‍വിശക്തി നഷ്ടപ്പെട്ടുന്നത് അടക്കമുള്ള പ്രശ്‌നങ്ങളിലേയ്ക്ക് തന്നെ വഴിവയ്ക്കും. എങ്ങിനെയാണ് ചെവി വൃത്തിയാക്കേണ്ടത് എന്നറിയാം. ഇതിനായി ഉപയോഗിയ്ക്കാവുന്ന ഉപയോഗിയ്ക്കരുതാത്ത വഴികള്‍ എന്തെല്ലാം എന്നറിയാം. നാം ബഡ്‌സ് ഇടുമ്പോള്‍ കൂടുതല്‍ അമര്‍ത്തിയാല്‍ ചെവിയിലെ വാക്‌സ് അഥവാ ചെവിക്കായം കൂടുതല്‍ ഉള്ളിലേയ്ക്ക് പോകുകയാണ് ചെയ്യുന്നത്. ഇത് ചെവി ബ്ലോക്കാകുന്നതിനും അണുബാധയുണ്ടാകുന്നതിനും എന്തിന് ചിലപ്പോള്‍ ഇയര്‍ ഡ്രം പൊട്ടിപ്പോയി കേള്‍വിശക്തി നഷ്ടമാകുന്നതിന് വരെയും ഇടയാക്കാറുണ്ട്. ചെവിക്കുള്ളിലെ ചര്‍മം വളരെ മൃദുവാണ്. ഇതിനാല്‍ തന്നെ ഇതെടുമ്പോള്‍ ഏറെ ശ്രദ്ധ വേണം. കുട്ടികളുടെ ചെവി വൃത്തിയാക്കുമ്പോള്‍ ബഡ്‌സ് കൂടുതല്‍ ശ്രദ്ധയോടെ ഉപയോഗിയ്‌ക്കേണ്ടതുമുണ്ട്.

ചെവിയിലെ വാക്‌സ് നീക്കം ചെയ്യാന്‍ വേണ്ടി നമുക്ക് ചെയ്യാവുന്ന ചിലതുണ്ട്. ആദ്യം ചെവിയിലെ വാക്‌സ് കട്ടിയായത് അയവാക്കാന്‍ ചില വസ്തുക്കള്‍ ഉപയോഗിയ്ക്കാം. ചെറിയ ചൂടുള്ള വെളിച്ചെണ്ണ ഒന്നോ രണ്ടോ തുള്ളി ഒഴിയ്ക്കാം. ഇത് ഒഴിച്ച് രണ്ട് മിനിറ്റ് കിടന്ന് പിന്നീട് ആ ഭാഗം താഴേക്ക് പോകും വിധത്തില്‍ കിടക്കുക. ഒരു തുണിയോ തോര്‍ത്തോ വെച്ച് കിടക്കാം. ഇത് തനിയെ പൊക്കോളും. ചില ഡ്രോപ്‌സുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇത് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിയ്ക്കാം. മിനറല്‍ ഓയില്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ്, ഗ്ലിസറിന്‍ എന്നിവയും ഒന്നോ രണ്ടോ തുള്ളി വീതം ഉപയോഗിയ്ക്കാം. ഡോക്ടറുടെ അടുത്തുപോയാല്‍ സിറിഞ്ചിംഗ്, സ്‌കൂപ്പിംഗ് തുടങ്ങിയ വഴികളുണ്ട്. സക്ഷന്‍ രീതിയുമുണ്ട്. വാക്‌സില്‍ ബ്ലഡ്, പച്ച, മഞ്ഞ പോലുള്ള നിറവും ദുര്‍ഗന്ധവും ഉണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ചികിത്സ തേടണം. ഇത് അണുബാധ കാരണമാകാം. ഇതുപോലെ ഇടയ്ക്കിടെ അണുബാധ, ചെവിവേദന, ബാലന്‍സ് പ്രശ്‌നം എന്നിവയെല്ലാം ഉണ്ടെങ്കില്‍ ഡോക്ടറെ കാണണം. ചിലര്‍ ചെവിയില്‍ ഉപ്പുവെള്ളം ഒഴിയ്ക്കാറുണ്ട്. ഇത് നല്ലതല്ല. മുകളില്‍ പറഞ്ഞ ലായനികള്‍ അല്‍പം മാത്രം ഒഴിയ്ക്കാം. സ്ഥിരം ഇത് ഉപയോഗിയ്ക്കരുത്. ഏറ്റവും നല്ലത് ഇത്തരം വഴികള്‍ക്ക് ഡോക്ടറെ കാണുകയെന്നതാണ്. ബഡ്‌സ് ഉപയോഗിയ്ക്കുന്നുവെങ്കിലും വളരെ മൃദുവായി അകത്തേക്ക് തള്ളാത്ത വിധത്തില്‍ ഉപയോഗിയ്ക്കുക. സൂക്ഷിച്ച് ചെയ്തില്ലെങ്കില്‍ ഇവയെല്ലാം തന്നെ കേള്‍വിശക്തി കളയാന്‍ വരെ കാരണമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...