‘സഖി’ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ച്‌ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അന്താരാഷ്ട്ര സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസത്തിനോട് അനുബന്ധിച്ച്‌, സ്വസ്തി ഫൗണ്ടേഷനുമായി ചേര്‍ന്ന് ‘സഖി’ എന്ന പേരില്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ച്‌ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്. സ്തനാര്‍ബുദത്തിനെതിരെ പൊതുജനങ്ങളെ ബോധവത്കരിക്കുകയും സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് സൗജന്യ മാമ്മോഗ്രാം പരിശോധനയും ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഒരുക്കിയിട്ടുണ്ട്. ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ സി.എസ്.ആര്‍ വിഭാഗമായ ആസ്റ്റര്‍ വോളന്റിയര്‍സിന്റെ ഭാഗമായാണ് പദ്ധതി.

സ്തനാര്‍ബുദം നേരത്തെ കണ്ടെത്തി ചികില്‍സിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്തനങ്ങള്‍ സ്വയം പരിശോധിക്കാന്‍ ”സഖി” സ്ത്രീകളെ പ്രചോദിപ്പിക്കും. ഇതിനായി വിവിധ കോളേജുകളിലും കമ്പനികളിലുമുള്ള 2500 ലേറെ യുവതികള്‍ക്കായി പ്രത്യേക പരിശീലനവും പരിശോധനയും ഒരുക്കിയിട്ടുണ്ട്. ഇതില്‍ പങ്കെടുക്കാനായി മുന്നോട്ട് വരുന്നവരെ ”സഖി ആര്‍മി”യുടെ ഭാഗമാക്കും. സഖി ആര്‍മിയില്‍ ഓരോ പത്ത് വനിതകള്‍ അംഗമാകുമ്പോഴും പാവപ്പെട്ട ഒരു സ്ത്രീക്ക് ആസ്റ്റര്‍ മെഡ്‌സിറ്റി മാമ്മോഗ്രാം പരിശോധനാ സേവനം സൗജന്യമായി നല്‍കും.

സ്ഥിരമായി മാമ്മോഗ്രാം പരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യം എല്ലാ സ്ത്രീകളും മനസ്സിലാക്കണമെന്ന് സര്‍ജിക്കല്‍ ഓങ്കോളജിയിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ജെം കളത്തില്‍ പറഞ്ഞു. സ്തനാര്‍ബുദം നേരത്തെ കണ്ടുപിടിക്കാനായാല്‍ രോഗത്തിനെതിരായ പോരാട്ടത്തില്‍ ഒരുചുവട് മുന്നിലെത്താന്‍ നമുക്ക് കഴിയും. അതിനുള്ള ഏറ്റവും നല്ല വഴി, ക്യാന്‍സറിന്റെ ബുദ്ധിമുട്ടുകള്‍ തുടങ്ങുന്നതിന് മുന്‍പേ മാമ്മോഗ്രാം ചെയ്യുകയാണെന്നും ഡോ. ജെം കളത്തില്‍ പറഞ്ഞു. കേരളത്തിലെ സ്ത്രീകളില്‍ ഏറ്റവുമധികം കണ്ടുവരുന്ന അര്‍ബുദമാണ് സ്തനാര്‍ബുദം. എന്നിട്ടും മിക്ക സ്ത്രീകളും സ്വയം പരിശോധന നടത്താന്‍ പോലും തയാറാകുന്നില്ല. സ്തനാര്‍ബുദ ലക്ഷണങ്ങള്‍ ഉണ്ടായിട്ട് പോലും രണ്ടിലൊന്ന് സ്ത്രീകള്‍ മാത്രമേ സ്വയം പരിശോധന നടത്തുന്നുള്ളു എന്ന് അടുത്തിടെ നടന്ന ഒരു പഠനം പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....