ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിൽ സഹസ്രകലശം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിൽ സഹസ്രകലശത്തിനു മുന്നോടിയായുള്ള ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് (മൂലം) 2024 ഫെബ്രുവരി 18 ആരംഭമായി. വൈകിട്ട്  സപ്താഹ യജ്ഞശാലയിൽ ബ്രഹ്മശ്രീ ഡോ. പി.വി വിശ്വനാഥൻ നമ്പൂതിരി ഭദ്രദീപ പ്രോജ്ജ്വലനം നടത്തി.
തിരുനക്കര മധുസൂധനവാര്യരുടെ നേതൃത്വത്തിൽ കൊടുങ്ങൂർ സുരേഷ് സഹ ആചാര്യനുമായാണ് മൂലം സപ്താഹ യജ്ഞം നടക്കുന്നത്. യജ്ഞ പൗരാണികനായി മാമ്പറ്റയില്ലാത്ത് ബ്രഹ്മശ്രീ ശ്രീജിത്ത് കൃഷ്ണൻ യജ്ഞശാലയിലെ പൂജകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. വൈകിട്ട് യജ്ഞാചാര്യൻ ഭാഗവത മഹാത്മ പാരായണവും പ്രഭാഷണവും നടത്തി. രാവിലെ മുതൽ പുതുക്കുളങ്ങര ശ്രീഭദ്രാ നാരായണീയ സമിതിയുടെ നേതൃത്വത്തിൽ സമ്പൂർണ്ണ നാരായണീയ പാരായണ യജ്ഞവും നടന്നു. പ്രസാദമൂട്ടിലേക്ക് ആവശ്യമായ വിഭവങ്ങൾ സമർപ്പിക്കുന്ന കലവറ നിറയ്ക്കൽ ചടങ്ങും നടന്നു. ഫെബ്രുവരി മാസം 26,27, 28 തീയതികളിൽ ക്ഷേത്രത്തിൽ സഹസ്ര കലശം നടക്കും. ക്ഷേത്രം തന്ത്രി താഴ്മൺ മഠം കണ്ഠരര് രാജീവരര്, താഴ്മൺ മഠം കണ്ഠര് ബ്രഹ്മദത്തര് എന്നിവരുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.

ഫെബ്രുവരി 26 തിങ്കൾ വൈകിട്ട് തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാർ ശ്രീശങ്കരപരമ്പര സ്വാമിയാർ മഠം അച്യുതഭാരതി സ്വാമിയാർ അനുഗ്രഹ പ്രഭാഷണം നടത്തും. കേരള സാംസ്കാരിക വകുപ്പ് ഫോക്ക്ലോർ അക്കാദമി അവാർഡ് ജേതാക്കളായ വിവിധ കലാകാരന്മാരെ വേദിയിൽ ആദരിക്കും. തുടർന്ന് സഹസ്രകലശ ചടങ്ങുകൾ ആചാര്യവരണത്തോടെ തുടങ്ങും. തുടർന്ന് പുണ്യാഹവും വിവിധ ഹോമങ്ങളും ശുദ്ധിക്രിയകളുമായി  നടക്കും. രണ്ടാം ദിവസം തുടർന്നുള്ള ശുദ്ധിക്രിയകൾക്കും അധിവാസവും  വിവിധ കലശപൂജകളും നടക്കും. മൂന്നാം ദിവസം ഫെബ്രുവരി 28-ാം തീയതി രാവിലെ പരികലശാഭിഷേകകവും മരപ്പാണിയോടുകൂടി  മഹാബ്രഹ്മകലശാഭിഷേകവും നടക്കും. ദേവീ ചൈതന്യ വർദ്ധനവിനായി വിശിഷ്ടങ്ങളായ വിവിധതരം ദ്രവ്യങ്ങളാൽ നിറച്ച കലശ കുടങ്ങളാണ് കലശാഭിഷേകത്തിന് തയ്യാറാക്കുന്നത്. കലശസമർപ്പണത്തിനു ശേഷം മഹാപ്രസാദമൂട്ടും (അന്നദാനം) നടക്കും. വൈകിട്ട് അമ്പലപ്പുഴ വിജയകുമാർ അവതരിപ്പിക്കുന്ന സോപാന സംഗീതാമൃതവും ഉണ്ടായിരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടാക്സി ഡ്രൈവറായ യുവാവിനെ കാലടി പോലീസ് സ്റ്റേഷനിൽ ക്രൂരമായി മർദ്ദിച്ചതിൽ നടപടി

0
കൊച്ചി: കാലടി പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത ടാക്സി ഡ്രൈവറായ യുവാവിനെ...

കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങളുടെ ഏറ്റുമുട്ടൽ : സ്റ്റാഫ് നഴ്സിന് പരിക്ക്

0
കായംകുളം : കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ...

മധ്യപ്രദേശിലെ സാഗറിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു ; നിരവധി ആളുകൾ ആശുപത്രിയിൽ

0
ഭോപ്പാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു. നിരവധി...

ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി അബിൻ വർക്കി

0
പത്തനംതിട്ട: അടൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ...