സജീവ് കൊലപാതകത്തില്‍ പ്രതിയായ അര്‍ഷാദിനെ ഇന്ന് കാക്കനാട് കോടതിയില്‍ ഹാജരാക്കും

For full experience, Download our mobile application:
Get it on Google Play

കാക്കനാട് : സജീവ് കൊലപാതകത്തില്‍ പ്രതിയായ അര്‍ഷാദിനെ ഇന്ന് കാക്കനാട് കോടതിയില്‍ ഹാജരാക്കും. കാസര്‍ഗോഡ് നിന്നും ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെത്തിച്ച പ്രതിയെ കാക്കനാട് ജയിലിലാണ് പാര്‍പ്പിച്ചത്. കോടതിയില്‍ നിന്നും അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. തുടര്‍ന്ന് സജീവിന്‍റെ മൃതദേഹം കണ്ടെത്തിയ കാക്കനാട്ടെ ഫ്ലാറ്റിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും. വിശദമായി ചോദ്യം ചെയ്യുന്നതോടെ കൊലപാതക കാരണം വ്യക്തമാകും. മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത് എന്നാണ് പോലീസ് നിഗമനം.

കൊലക്കുപയോഗിച്ചു എന്ന് കരുതുന്ന കത്തിയും പോലീസ് കണ്ടെത്തിരുന്നു. ചോരക്കറ കണ്ടെത്തിയ ആയുധത്തില്‍ നിന്നും വിരലടയാളങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അര്‍ഷാദിന്‍റെ വിരലടയാളവുമായി ഇതിന് സാമ്യമുണ്ടോയെന്ന് കണ്ടെത്തിയാല്‍ കേസിലെ നിര്‍ണായക  തെളിവായി ആയുധം മാറും. കേരളം വിടാനുള്ള ശ്രമത്തിനിടെ ബുധനാഴ്ചയാണ് അര്‍ഷാദ് മഞ്ചേശ്വരത്ത് നിന്നും പിടിയിലായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...