സിനിമാ രംഗത്ത് ആർട്ട് അസോസിയേറ്റ് ഡയറക്ടറായിരുന്ന സജീവനും ഭാര്യ രമയും ചികിത്സാ സഹായം തേടുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിനിമാ രംഗത്ത് ആർട്ട് അസോസിയേറ്റ് ഡയറക്ടറായിരുന്ന സജീവനും ഭാര്യ രമയും ചികിത്സാ സഹായം തേടുന്നു. ഗുരുതര രോഗം ബാധിച്ച് ഇരുവരും ജീവിതം മുന്നോട്ട് കൊണ്ട് പോകാനാകാത്ത സ്ഥിതിയിലാണ്. സജീവന് തലച്ചോറിന് ടിബിയും ഭാര്യക്ക് കാൻസറുമാണെന്ന് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. എന്നു നിന്റെ മൊയ്തീൻ, ഹൗ ഓൾഡ് ആർയു, മഹേഷിന്റെ പ്രതികാരം, പത്തൊൻപതാം നൂറ്റാണ്ട്, ടേക്ക് ഓഫ്, ക്യാപ്റ്റൻ തുടങ്ങി നിരവധി സിനിമകളിൽ കലാരംഗത്ത് പ്രവർത്തിച്ചിരുന്നു പയ്യന്നൂർ സ്വദേശിയായ സജീവൻ വർഷങ്ങളായി തിരുവനന്തപുരത്ത് വാടക വീട്ടിലായിരുന്നു താമസം. നാലു മാസം മുമ്പ് കണ്ണൂരിൽ ഒരു സിനിമാ ചിത്രീകരണത്തിനിടെയാണ് സജീവൻ കുഴഞ്ഞു വീണത്. പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിരവധി ശസ്ത്രക്രിയകൾ കഴിഞ്ഞു. പിന്നെ പൂർണമായി കിടപ്പിലായി.

സജീവന്റെ ചികിത്സയ്ക്കിടെയാണ് ഭാര്യ രമയ്ക്ക് കാൻസർ സ്ഥിരീകരിച്ചത്. ഏഴ് ശസ്ത്രക്രിയകൾ പൂർത്തിയായി. ഇനിയും ചെയ്യാനുണ്ട് മൂന്ന് ശസ്ത്രക്രിയകൾ. സജീവൻ കിടപ്പിലായതോടെ രമയുടെ തുടർ ചികിത്സയും മുടങ്ങി. സജീവന് ദീർഘകാല ചികിത്സ ഇനിയും ആവശ്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. വീടോ മറ്റു സമ്പാദ്യങ്ങളോ ഒന്നുമില്ല. അച്ചന്റേയും അമ്മയുടേയും രോഗം കാരണം ഇളയ മകന്റെ പഠനം മുടങ്ങി. മൂത്തമകൻ ബിരുദ വിദ്യാർത്ഥിയാണ്. ചികിത്സക്കും ജീവിക്കാനും ആരെങ്കിലും സഹായിച്ചാൽ മാത്രമേ ഈ കുടുംബത്തിന് മുന്നോട്ട് പോകാനാകൂ.
അക്കൗണ്ട് വിവരങ്ങൾ
എസ്ബിഐ സ്റ്റാച്യു ബ്രാഞ്ച്
അക്കൗണ്ട് നമ്പർ 67117766318
ഐഎഫ്എസ് കോഡ്: SBIN0070028
ഗൂഗിൾപേ നമ്പർ: 9961338030

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ എം എബ്രഹാമിനെതിരായ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ സി ബി ഐ...

0
ഡൽഹി: മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരായ വരവിൽ കവിഞ്ഞ...

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

0
കൊല്ലം: പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ....

സ്വകാര്യ പരിപാടികൾക്കായി വീണ്ടും സർക്കാരിന്റെ വാടക ഹെലികോപ്റ്റർ ഉപയോഗിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: സ്വകാര്യ പരിപാടികൾക്കായി വീണ്ടും സർക്കാരിന്റെ വാടക ഹെലികോപ്റ്റർ ഉപയോഗിച്ച് മുഖ്യമന്ത്രി...

നാടിന്റെ സാമൂഹിക – സാംസ്കാരിക പുരോഗതിക്ക് പ്രവാസികളുടെ പങ്ക് പ്രശംസനീയം : അഡ്വ.വര്‍ഗീസ് മാമ്മന്‍...

0
ദോഹ : നാടിന്റെ സാമൂഹിക - സാംസ്കാരിക പുരോഗതിക്ക് പ്രവാസികള്‍ വഹിക്കുന്ന...