വടകരയിലെ സജീവന്റെ കസ്റ്റഡി മരണം ; റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വടകര സജീവന്റെ കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിന് അന്വേഷണസംഘം ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. സജീവന്റെ മരണകാരണം ഹൃദയാഘാതമാണെങ്കിലും ഇതിലേക്ക് നയിച്ചത് സ്റ്റേഷനിലെ ശാരീരിക മാനസിക പീഡനമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഫോറന്‍സിക് സര്‍ജന്‍ നല്‍കിയ റിപ്പോര്‍ട്ട്.

സാക്ഷിമൊഴി, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തില്‍ സജീവനെ മര്‍ദ്ദിച്ചത് എസ്‌ഐ നിജീഷും സി പി ഒ പ്രജീഷുമെന്ന് സ്ഥിരീകരിച്ചതുള്‍പ്പടെ വിശദവിവരങ്ങള്‍ സര്‍ക്കാരിന് നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഉണ്ടാകും. ഇരുവര്‍ക്കുമെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. ഒളിവില്‍ കഴിയുന്ന എസ്‌ഐ നിജീഷും സി പി ഒ പ്രജീഷിനുമായുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇരുവരുടെയും വീടുകളിലെത്തി വിവരം ശേഖരിച്ചു. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഇതിനിടെ പ്രതികള്‍ മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...