ഹെൽമെറ്റിൽ ക്യാമറ വച്ചാൽ ഇനി പിഴ ; ലൈസൻസ് വരെ റദ്ദാക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഹെൽമെറ്റിൽ ക്യാമറ വെയ്ക്കുന്നവർക്ക് ഇനി പിടിവീഴും. ക്യാമറ വെച്ച് ഹെൽമെറ്റ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഗതാഗത കമ്മീഷണറുടെ നിർദ്ദേശം. നിയമം ലംഘിച്ചാൽ ആയിരം രൂപ പിഴ ഈടാക്കാനും മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും നിർദ്ദേശമുണ്ട്. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ മോട്ടോർ വാഹനാപകടങ്ങളിൽ ആളുകളുടെ മുഖത്ത് കൂടുതൽ പരിക്കേൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഹെൽമറ്റിന് മുകളിൽ ക്യാമറ പിടിപ്പിച്ച് വാഹനം ഓടിച്ച് അപകടത്തിൽപ്പെട്ടവർക്കാണ് മുഖത്ത് സാരമായി പരുക്കേറ്റിട്ടുള്ളത്. ഇതിനെ തുടർന്നാണ് ഗതാഗതവകുപ്പിൻറെ കർശന നടപടി.

നിയമം ലംഘിച്ചാൽ ആയിരം രൂപ പിഴ ഈടാക്കും. വീണ്ടും കുറ്റം ആവർത്തിച്ചാൽ മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും നിർദ്ദേശമുണ്ട്. ക്യാമറകൾ ഘടിപ്പിച്ച ഹെൽമെറ്റ് പലപ്പോഴും അപകടങ്ങളുടെ ആഘാതം വർധിപ്പിക്കുന്നുവെന്നാണ് മോട്ടോർ വാഹന വകുപ്പ് വിലയിരുത്തൽ. ക്യാമറ ഘടിപ്പിക്കുന്നത് ഹെൽമെറ്റിന് ഘടനാപരമായ മാറ്റം ഉണ്ടാക്കുന്നുവെന്നും പഠനങ്ങളുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...