സജി ചെറിയാൻ എം.എൽ.എ. സ്ഥാനവും രാജി വെയ്ക്കണം ; സാമുവൽ കിഴക്കുപുറം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇൻഡ്യൻ ഭരണഘടനയെ തള്ളിപ്പറയുകയും ഭരണഘടനാ ശില്പികളെ അധിക്ഷേപിക്കുകയും ചെയ്ത സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെച്ചതു പോലെ എം.എൽ.എ സ്ഥാനവും രാജി വെയ്ക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു. മന്ത്രി സ്ഥാനം രാജിവെച്ച അദ്ദേഹം വിവാദ പ്രസംഗം പിൻവലിച്ച് മാപ്പ് പറയാതിരിക്കുന്നതും എം.എൽ.എ സ്ഥാനത്ത് തുടരുന്നതും ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് സാമുവൽ കിഴക്കുപുറം പറഞ്ഞു.

ഇൻഡ്യൻ ഭരണഘടനയോട് നിർവ്യാജമായ കൂറും വിശ്വസ്തതയും പുലർത്തുമെന്ന് ഭരണഘടനയിൽ തൊട്ട് സത്യം ചെയ്ത് എം.എൽ.എ യും മന്ത്രിയുമായ അദ്ദേഹം മന്ത്രി സ്ഥാനം രാജി വെയ്ക്കുകയും എം.എൽ.എ സ്ഥാനത്ത് തുടരുകയും ചെയ്യുന്നത് സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണ്. ഭരണഘടനയേയും അത് നിർമ്മിച്ചവരേയും അവഹേളിച്ച സജി ചെറിയാനെതിരെ കേസ് രജിസ്റ്റർ ചെയ്യുവാൻ കോടതി ഉത്തരവ് കൂടി ഉണ്ടായ സാഹചര്യത്തിൽ അദ്ദേഹം സ്ഥാനത്ത് തുടരുന്നത് രാജ്യത്തെ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഇത് മനസിലാക്കി അദ്ദേഹത്തിന്റെ നിയമസഭാ അംഗത്വം കൂടി രാജി വെയ്പ്പിക്കുവാൻ മുഖ്യമന്ത്രിയും സി.പി.എം പാര്‍ട്ടിയും തയ്യാറാകണമെന്നും സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...