തിരഞ്ഞെടുപ്പ് പരാജയം ഗൗരവമായി പരിശോധിക്കണം ; വീഴ്ചകൾ തുറന്നുപറഞ്ഞ് തിരിച്ചുവരുമെന്ന് സജി ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ഗൗരവമായി പരിശോധിക്കണമെന്ന് മന്ത്രി സജി ചെറിയാൻ. പരാജയം അംഗീകരിച്ചേ മതിയാകൂ എന്നും പരാജയത്തിന് ഇടയാക്കിയ കാരണങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനമാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പരാജയം ആരുടെയെങ്കിലും തലയിൽ കെട്ടിവെച്ച് രക്ഷപെടാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വീഴ്ചകൾ ഉണ്ടെങ്കിൽ അത് ഗൗരവമായി പരിശോധിക്കുകയും ജനങ്ങളോട് തുറന്നു പറയുകയും വേണം. ഇത്തരത്തിൽ തെറ്റുകൾ തിരുത്തി മുന്നോട്ട് പോയാൽ അതിശക്തമായ തിരിച്ചുവരവ് സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ എവിടെയും ഭരണവിരുദ്ധ തരംഗം ചർച്ച ചെയ്യപ്പെട്ടതായി തനിക്ക് തോന്നുന്നില്ലെന്ന് മന്ത്രി പറഞ്ഞു. അത്തരമൊരു തരംഗം ഉണ്ടായിരുന്നെങ്കിൽ വലതുപക്ഷത്തിന് വലിയ സ്വാധീനമുള്ള ചെങ്ങന്നൂർ പോലുള്ള മണ്ഡലങ്ങളിൽ എൽഡിഎഫ് പരാജയപ്പെടുമായിരുന്നു. എന്നാൽ അവിടെ വിജയിക്കാൻ കഴിഞ്ഞത് ഭരണവിരുദ്ധ വികാരം ഇല്ല എന്നതിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിന്റെയും മുന്നണിയുടെയും പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. കുറെ കാര്യങ്ങൾ പഠിക്കാനും തിരുത്താനുമുണ്ട്. 2001-ലും സമാനമായ പരാജയം നേരിട്ടെങ്കിലും അതിശക്തമായി തിരിച്ചുവന്ന ചരിത്രം എൽഡിഎഫിനുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിലാളി ദ്രോഹ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുകയും മഹാത്മ ഗാന്ധി ദേശീയ തൊഴിപ്പ് പദ്ധതി പുന:സ്ഥാപിക്കുകയും...

0
പത്തനംതിട്ട : തൊഴിലാളി ദ്രോഹ ലേബർ കോഡുകള്‍ പിൻവലിക്കുകയും മഹാത്മ ഗാന്ധി...

ഇ-കെവൈസി ആഗസ്റ്റ് 15-നകം പൂർത്തിയാക്കിയില്ലെങ്കിൽ സിലിണ്ടർ വിതരണം തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്

0
കോഴിക്കോട്: ഗാർഹിക എൽ.പി.ജി കണക്ഷനുകളുടെ ഇ-കെവൈസി പൂർത്തിയാക്കാനുള്ള സമയപരിധി അടുത്തു. ആഗസ്റ്റ്...

ജാർഖണ്ഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജിവെച്ച മുൻ ചെയർമാൻ എൽ ഖിയാങ്‌ടെയെ സി ഐ...

0
റാഞ്ചി: ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷനിലെ (ജെ പി എസ് സി)...

വിവാദ വാഹന പിഴയുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്ത രണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ...

0
അടൂർ: അടൂരിലെ വിവാദ വാഹന പിഴയുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്ത രണ്ട്...