പ്രതിഷേധിക്കാനും കഴിയില്ലേ? പി.ടി ഉഷയുടെ പരാമര്‍ശത്തിനെതിരെ സാക്ഷി മാലിക്

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിനെതിരെ രംഗത്ത് വന്ന ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷയ്ക്കെതിരെ ഗുസ്തി താരങ്ങള്‍. ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ വനിതാ താരങ്ങളാണ് പീഡന വിഷയം ഉന്നയിച്ച് മുന്നോട്ട് വന്നതെന്നും തങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ കഴിയില്ലേയെന്നും സാക്ഷി മാലിക് ചോദിച്ചു. ഗുസ്തി താരങ്ങളുടെ പ്രതിഷേധം രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നുവെന്ന പി.ടി ഉഷയുടെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു താരം.

”പി ടി ഉഷയെ ബഹുമാനിക്കുന്നു. അവര്‍ ഞങ്ങളെ പ്രചോദിപ്പിച്ചു. പക്ഷേ, മാഡം എനിക്ക് ചോദിക്കാന്‍ ആഗ്രഹമുണ്ട്, സ്ത്രീ ഗുസ്തിക്കാരാണ് പീഡന വിഷയം ഉന്നയിച്ച് മുന്നോട്ട് വന്നത്. ഞങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ കഴിയില്ലേ?” സാക്ഷി മാലിക് ചോദിച്ചു. ആവര്‍ത്തിച്ച് ശ്രമിച്ചിട്ടും പോലീസിനും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും (ഐഒഎ) നടപടിയെടുക്കാന്‍ കഴിഞ്ഞില്ലെന്ന് കഴിഞ്ഞ വര്‍ഷം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ മാലിക് പറഞ്ഞു. അതേസമയം
സമരം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിക്കുമെന്നായിരുന്നു പിടി ഉഷയുടെ വിമര്‍ശനം. തെരുവില്‍ പ്രതിഷേധിക്കേണ്ടതിന് പകരം താരങ്ങള്‍ ഒളിമ്പിക് അസോസിയേഷനെ സമീപിക്കുകയാണ് വേണ്ടതെന്നും പി ടി ഉഷ പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...

സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്...