Thursday, April 25, 2024 6:16 pm

ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കാനൊരുങ്ങി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ : കൊവിഡ്-19 കായിക ലോകത്തെ ഒന്നാകെ നിശ്ചലമാക്കിയിരിക്കുകയാണ്. ഒളിമ്പിക്‌സ് അടക്കം ലോകത്താകമാനമുള്ള പ്രധാന കായിക മത്സരങ്ങളെല്ലാം തന്നെ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയാണ്. ലീഗുകളും ടൂര്‍ണമെന്റുകളും മുടങ്ങിയതിനാല്‍ വിവിധ ടീമുകളും ക്ലബ്ബുകളും കളിക്കാരുടെ പ്രതിഫലം വെട്ടിക്കുറയ്ക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. ഇപ്പോഴിതാ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും (ഇ.സി.ബി) താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ്-19 കാരണം മത്സരങ്ങള്‍ മുടങ്ങിയതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ആഘാതം മറികടക്കാനാണ് ബോര്‍ഡിന്റെ ഈ നീക്കം. വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ ശ്രീലങ്കന്‍ പര്യടനം റദ്ദാക്കിയിരുന്നു. മേയ് അവസാനം വരെ ക്രിക്കറ്റ് മത്സരങ്ങളൊന്നും തന്നെ നടത്തില്ലെന്നും ബോര്‍ഡ് തീരുമാനമെടുത്തിരുന്നു.

ഇതിനൊപ്പം ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള ഇംഗ്ലണ്ടിന്റെ വെസ്റ്റിന്‍ഡീസ്, പാകിസ്താന്‍, ഓസ്‌ട്രേലിയ പരമ്പരകളും അനിശ്ചിതത്വത്തിലാണ്. ഈ പരമ്പരകള്‍ നടന്നില്ലെങ്കില്‍ ബോര്‍ഡിന്റെ വരുമാനത്തില്‍ കാര്യമായ കുറവാണ് സംഭവിക്കുക. റിപ്പോര്‍ട്ടുകളനുസരിച്ച് ഇ.സി.ബിയുടെ കരാറില്‍ ഉള്‍പ്പെട്ടിട്ടുള്ള ജോ റൂട്ട്, ബെന്‍ സ്‌റ്റോക്ക്‌സ്, ജോസ് ബട്ട്‌ലര്‍ എന്നിവരുടെ പ്രതിഫലത്തില്‍ 2,00000 പൗണ്ടിന്റെ (ഏകദേശം 1.86 കോടി രൂപ) കുറവ് വന്നേക്കുമെന്നാണ് സൂചന.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സിദ്ധാര്‍ഥന്റെ മരണം ; നടന്നത് മനുഷ്യത്വരഹിതമായ പീഡനമെന്ന് ഹൈക്കോടതി

0
കൊച്ചി : വെറ്ററിനറി കോളജിലെ സിദ്ധാര്‍ഥന്റെ മരണത്തില്‍ നിര്‍ണായക...

വയനാട്ടില്‍ ബിജെപി അനുഭാവിയുടെ വീട്ടില്‍ നിന്ന് 176 ഭക്ഷ്യകിറ്റ് പിടികൂടി

0
വയനാട് : 176 ഭക്ഷ്യക്കിറ്റുകള്‍കൂടി കണ്ടെത്തി. കല്‍പറ്റയ്ക്ക് സമീപം തെക്കുംതറയില്‍...

വോട്ടെടുപ്പ് നില തത്സമയം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

0
തിരുവനന്തപുരം : വെള്ളിയാഴ്ച രാവിലെ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചാല്‍ എല്ലാവരുടെയും...

വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ യൂട്യൂബർ മനീഷ് കശ്യപ് ബിജെപിയിൽ ചേർന്നു

0
ന്യൂഡൽഹി: തമിഴ്നാട്ടിൽ ബിഹാറി കുടിയേറ്റക്കാർക്ക് നേരെ ആക്രമണം നടത്തിയെന്ന വ്യാജ വീഡിയോ...