കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ കുടിശ്ശിക ശമ്പള വിതരണം പൂര്‍ത്തിയായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ കുടിശ്ശിക ശമ്പള വിതരണം ഇന്നലെ രാത്രിയോടുകൂടി പൂര്‍ത്തിയായി. എല്ലാ ജീവനക്കാരുടേയും അക്കൗണ്ടുകളിലേക്ക് രാത്രി തന്നെ പണമെത്തി. ശമ്പള കുടിശ്ശിക തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപ കെഎസ്‌ആര്‍ടിസിക്ക് വേണ്ടി അനുവദിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയിരുന്നത് പ്രകാരം ഓണത്തിന്ന് മുന്‍പ് തന്നെ കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ അക്കൗണ്ടുകളില്‍ ശമ്പളം എത്തി.

സര്‍ക്കാര്‍ അധികമായി അനുവദിച്ച 100 കോടി രൂപ ഉപയോഗിച്ചാണ് കുടിശ്ശിക തീര്‍ത്തത്. രാത്രിയോടെ തന്നെ എല്ലാ ജീവനക്കാരുടേയും അക്കൗണ്ടില്‍ ശമ്പളം എത്തിയിരുന്നു. ജൂലൈ മാസസത്തെ 25% കുടിശ്ശികയും ഓഗസ്റ്റിലെ ശമ്പളവുമാണ് നല്‍കിയത് സെപ്റ്റംബര്‍ ഏഴു മുതല്‍ ഈ മാസം 11 വരെ അവധിയായതിനാലാണ് ദ്രുത ഗതിയില്‍ സര്‍ക്കാര്‍ ശമ്പളം വിതരണം ചെയ്തത്. കെഎസ്‌ആര്‍ടിസിക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായം ഒന്നാം തീയതി തന്നെ കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ അറിയിച്ചിരുന്നു. എല്ലാ മാസവും 5 ന് മുന്‍പ് ശമ്പളം ലഭ്യമാക്കുമെന്നും ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ

0
ന്യൂഡൽഹി: രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ...

താമിർ ജിഫ്രിയെ ക്രൂരമായി മർദ്ദിച്ചതിൽ സിഐ ജീവൻ ജോർജിന്‍റെ പങ്ക് തെളിയിക്കുന്ന മൊഴികൾ ...

0
മലപ്പുറം: താമിർ ജിഫ്രിയേയും സംഘത്തെയും അനധികൃത തടങ്കലിൽ വെച്ച് ക്രൂരമായി മർദ്ദിച്ചതിൽ...

സിജെപിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിലെ നടപടികളെ ന്യായീകരിച്ച് ഡല്‍ഹി പോലീസ്

0
ഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ജൂലൈ 20ന് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ...

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 2 സംസ്ഥാനങ്ങൾക്ക് പുതിയ ഇൻചാർജുമാരെ പ്രഖ്യാപിച്ച് ബിജെപി

0
ഡൽഹി: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ്, പഞ്ചാബ്...