സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം ; പ്രത്യേക കമ്മീഷന്‍ രൂപീകരിക്കില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചെങ്കിലും മുന്‍കാലങ്ങളിലേതുപോലെ പ്രത്യേക കമ്മിഷന്‍ രൂപവത്കരിക്കാന്‍ സാധ്യതയില്ല. ശമ്പളവര്‍ധന നടപ്പാക്കാന്‍ ധനകാര്യവകുപ്പിനുകീഴില്‍ സെക്രട്ടറിതലസമിതി രൂപവത്കരിക്കാനാണ് നീക്കം. സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രായോഗികസാധ്യതകള്‍ മുന്‍നിര്‍ത്തിയുള്ള പരിഷ്‌കാരം നടപ്പാക്കാന്‍ ഇതുവഴി സാധിക്കുമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു. ഈ സര്‍ക്കാരിന്റെ കാലാവധി തീരാന്‍ 10 മാസമേയുള്ളൂ. ക്ഷാമബത്ത അടിസ്ഥാനശമ്പളത്തില്‍ ലയിപ്പിച്ചും അതിനൊപ്പം നിശ്ചിത ആനുകൂല്യംകൂടി ഉള്‍പ്പെടുത്തിയുമുള്ള പരിഷ്‌കാരമാണ് പരിഗണനയില്‍.

2019 ജൂലായ് മുതല്‍ 2024 ജൂലായ് വരെയുള്ള കണക്കില്‍ 18 ശതമാനം ക്ഷാമബത്ത കുടിശ്ശികയുണ്ട്. 15 ശതമാനം നിലവിലുള്ള ഡിഎയും കുടിശ്ശികയും അടിസ്ഥാനശമ്പളത്തില്‍ ലയിപ്പിച്ചാല്‍ ജീവനക്കാര്‍ക്ക് മോശമല്ലാത്ത വര്‍ധനയുണ്ടാകും. ശുപാര്‍ശ തയ്യാറാക്കുമ്പോഴേക്കും ജനുവരിയിലെ ഡിഎ കൂടി പരിഗണിക്കേണ്ടിവരും. ഇതിനുപുറമേ, ഫിറ്റ്നസ് അലവന്‍സും മറ്റും കൂട്ടി ജീവനക്കാര്‍ക്ക് ആശ്വാസമാകുന്ന തരത്തിലാകും പരിഷ്‌കാരം. തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ ആദ്യം ശമ്പളവര്‍ധന നടപ്പാക്കിയശേഷം, സര്‍വീസിലെ മറ്റുവശങ്ങള്‍ പഠിക്കാന്‍ മറ്റൊരുസമിതി രൂപവത്കരിക്കാനാണ് സാധ്യത.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബഖ്ത്യാർപൂരിന്റെ പേര് നിതീഷ്പൂരാക്കണമെന്ന് ബിഹാറിലെ മന്ത്രി ; നിർദ്ദേശം തള്ളി ജെഡിയു

0
പാട്‌ന : ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മസ്ഥലമായ ബഖ്ത്യാർപൂരിന്റെ...

പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും ടി. വീണക്കുമെതിരായ ഇഡി നടപടികള്‍ക്കിടെ ഫേസ്ബുക് പോസ്റ്റുമായി...

0
കോഴിക്കോട്: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും...

‘എസ്ഐആർ രക്തരഹിത കൂട്ടക്കൊല’ ; വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിൽ രൂക്ഷവിമർശനവുമായി പ്രകാശ്...

0
ഹൈദരാബാദ് : വോട്ടർപട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ നീക്കം ചെയ്യുന്നത് ‘രക്തരഹിത...

കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്

0
കോഴിക്കോട്: കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്. സി...