വിൽപനയുടെ മാനദണ്ഡങ്ങൾ പാലിച്ചില്ല ; കോഴിക്കോട്ടെ 30 കോടിയുടെ കെട്ടിടം കെഎഫ്സി 9.18 കോടിക്ക് ലേലം ചെയ്തത് റദ്ദാക്കി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട്ടെ 30 കോടിയുടെ കെട്ടിടം കേരള ഫിനാൻഷ്യൽ കോർപറേഷൻ 9.18 കോടിക്ക് ലേലം ചെയ്തത് ഹൈക്കോടതി റദ്ദാക്കി. ലേല വിൽപനയുടെ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പുനർമൂല്യനിർണയം നടത്തി 6 മാസത്തിനകം വീണ്ടും ലേലം ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചു. വായ്പ തുക കുടിശ്ശികയുടെ പേരിലാണ് 30 കോടിയുടെ കെട്ടിടം കെഎഫ്സി സ്വന്തം നിലയിൽ ഏറ്റെടുത്ത് 9.18 കോടിക്ക് ലേലം ചെയ്തത്. കോഴിക്കോട് കസബ വില്ലേജിലെ പേൾ ഹിൽ ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സിന്റെ 16.21 ആർസ് ഈട് വസ്തു കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ലേലം ചെയ്ത നടപടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പ്രീത എ.കെ. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഇടപെടൽ.

ലേല വിൽപനയിലെ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയ ആളുടെ വസ്തു വിൽക്കുമ്പോൾ മികച്ച വില ഉറപ്പാക്കാൻ ‘ട്രസ്റ്റി’ എന്ന നിലയിൽ പ്രവർത്തിക്കേണ്ട കെഎഫ്സി അതിൽ പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു. വസ്തു ലേലത്തിൽ പിടിച്ചവർക്ക് ആ വസ്തു വാങ്ങാൻ വേണ്ടി തന്നെ കെഎഫ്സി 5 കോടി രൂപയുടെ ലോൺ അനുവദിച്ചു. ഇത് കെഎഫ്സിയുടെ സ്വന്തം സർക്കുലർ വ്യവസ്ഥകൾക്ക് പോലും വിരുദ്ധമായാണ് ചെയ്തത്. ലേലം സ്ഥിരീകരണ കത്ത് ലഭിച്ചയാൾക്ക് മാത്രമേ ലോൺ നൽകാവൂ എന്ന വ്യവസ്ഥ ഇവിടെ ലംഘിക്കപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...