വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന ; തിടുക്കത്തിൽ തീരുമാനമില്ല ; വിശദമായ ചർച്ചയ്ക്ക് യുഡിഎഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല. വിശദമായി ചർച്ച നടത്താനാണ് യുഡിഎഫിന്‍റെ തീരുമാനം. ഫിനാൻസ് ബില്ലിൽ നികുതി ഘടന വന്നാലും എക്സൈസ് കമീഷണരുടെ പ്രത്യേക അനുമതി ഇല്ലാതെ വില്പന നടക്കില്ലെന്നാണ് വിശദീകരണം. ഇക്കാര്യത്തിൽ ഘടക കക്ഷികളുടെ നിലപാട് പ്രധാനമാണ്. മദ്യ നികുതിയിളവ് വേണ്ടെന്ന് തന്നെയാണ് മുസ്ലീം ലീ​ഗിന്‍റെ നിലപാട്.  യുഡിഎഫ് യോ​ഗത്തിൽ ലീ​ഗ് നിലപാട് അറിയിക്കും. അതേസമയം നികുതി ഘടന പിൻവലിക്കാത്തത് സർക്കാരിനെതിരെ വീണ്ടും ആയുധമാക്കുകയാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. ശക്തമായ എതിർപ്പ് മൂലം മദ്യനയത്തിലെ അന്തിമ തീരുമാനം യുഡിഎഫിന് വിട്ടെങ്കിലും വിവാദമായ നികുതി കുറക്കൽ പിൻവലിച്ചിട്ടില്ല. വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ വിൽപ്പന നികുതിയെന്ന നിര്‍ദ്ദേശം പിന്‍വലിക്കാതെയാണ് മുഖ്യമന്ത്രി വിൽപന അനുമതിയിൽ തീരുമാനം യുഡിഎഫിന് വിട്ടത്.

മതമേലലധ്യക്ഷന്മാരടക്കം എതിരായതോടെയാണ് വിൽപ്പനാനുമതി യുഡിഎഫിനോട് തേടുന്നത്. യു ടേൺ എന്ന് തോന്നിപ്പിക്കുമ്പോഴും വിവാദമായ നികുതിഘടന പിൻവലിക്കുന്നില്ല. യുഡിഎഫ് അനുമതി കിട്ടിയാൽ ബജറ്റ് നിര്‍ദ്ദേശിച്ച നികുതിയാകും ചുമത്തുകയെന്നാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ വ്യക്തമാക്കിയത്. നികുതി കുറച്ചത് അതേ പടി അവതരിപ്പിക്കുന്ന ഫിനാൻസ് ബില്ലിൽ വന്നാൽ മദ്യകമ്പനികൾക്ക് അപേക്ഷയുമായി സമീപിക്കാം. നയം തീരുമാനിച്ചില്ലെന്ന് പറഞ്ഞ് സർക്കാർ നിരസിച്ചാൽ കോടതിയിൽ പോകാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം ; തെളിവുകൾ ശേഖരിച്ച് പൊലീസ്

0
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ...

63-കാരിയുടെ ആക്രമിച്ച് മാലപൊട്ടിച്ചു ; മോഷ്ടാവിനെ ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ

0
അമ്പലപ്പുഴ : നടന്നുപോയ 63-കാരിയുടെ കഴുത്തിനു കുത്തിപ്പിടിച്ച് സ്വർണമാല പൊട്ടിച്ചെടുത്ത മോഷ്ടാവിനെ...

കാമുകിക്കൊപ്പം പുരുഷ സുഹൃത്ത് ; തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

0
റായ്പൂർ: കാമുകിയുടെ കാർ തടയാൻ ശ്രമിച്ച 34-കാരനെ വാഹനം കയറ്റി കൊലപ്പെടുത്തി....

പുതിയ ഖനനനിയന്ത്രണ ഭേദഗതി ബിൽ : കേന്ദ്രത്തിന് കൈകടത്താനാവില്ല, നിയമക്കുരുക്ക്

0
ന്യൂഡൽഹി : ഖനനാനുമതിക്ക് സംസ്ഥാനങ്ങൾ നികുതിയോ സെസ്സോ ഈടാക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്രത്തിന്...