തുറവൂർ കോടംതുരുത്ത് പൊക്കാളിപ്പാടത്ത് ഉപ്പുവെള്ളം കയറ്റി ; പ്രതിഷേധവുമായി കർഷകർ

For full experience, Download our mobile application:
Get it on Google Play

തുറവൂർ : കോടംതുരുത്ത് പഞ്ചായത്ത് ഒന്നാം വാർഡിലെ ചങ്ങരം വടക്കേ ബ്ലോക്ക്, പുളിത്തറമുറി പാടശേഖരങ്ങളിലേക്ക് ഉപ്പുവെള്ളം കയറ്റി. സംഭവമറിഞ്ഞ് കർഷകർ പ്രതിഷേധവുമായി രംഗത്തെത്തി. വെള്ളം കയറ്റിയതോടെ നെൽക്കൃഷിക്കു മുന്നോടിയായിട്ടുള്ള നിലമൊരുക്കൽ, മട്ടൽ വെട്ടൽ, ചിറ നവീകരിക്കൽ ഉൾപ്പെടെയുള്ള പണികൾ നടത്താനാകാത്ത സ്ഥിതിയുണ്ട്. കൃഷി മുടങ്ങിയാൽ പ്രദേശത്തെ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നതെന്ന് കർഷകർ പറഞ്ഞു. കൃഷിമന്ത്രി, കളക്ടർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, ചേർത്തല ഡിവൈഎസ്‌പി,

കുത്തിതോട് പോലീസ്, കോടന്തുരുത്ത് കൃഷി ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് കർഷകർ പരാതി നൽകി. പ്രതിഷേധപരിപാടി കെ.ആർ. സോമൻ ഉദ്ഘാടനം ചെയ്തു. ജനകീയ പ്രതിരോധസമിതി കൺവീനർ കെ.കെ. അനിൽകുമാർ അധ്യക്ഷനായി. പ്രസന്നൻ, ദിൽജിത് ദിനേശൻ, ഭൈമി, സേതു ക്ഷ്മി, ബിന്ദു, സതി ചിദംബരം, ശ്രീക്കുട്ടൻ, പുഷ്കരൻ എന്നിവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...