കാത്തിരിപ്പിന് വിരാമം ; സാല്‍വേഷന്‍ ആര്‍മി പള്ളി – പൊയ്യാലുമാലില്‍ പടി റോഡ് യാഥാര്‍ത്ഥ്യമായി

For full experience, Download our mobile application:
Get it on Google Play

എടത്വ: ജനകീയ കൂട്ടാഴ്മയിലൂടെ തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് സൗഹൃദ നഗറിലെ സാല്‍വേഷന്‍ ആര്‍മി പള്ളി – പൊയ്യാലുമാലില്‍ പടി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നു. ഒന്നര മീറ്റര്‍ വീതിയുണ്ടായിരുന്ന റോഡാണ് ഇപ്പോള്‍ മൂന്ന് മീറ്റര്‍ വീതിയിലേക്ക് മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രദേശവാസികള്‍ വാലയില്‍ ബെറാഖാ ഭവനില്‍ ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് തീരുമാനമെടുത്ത പ്രകാരമാണ് റോഡിന് വീതി കൂട്ടിയത്. യാത്ര ക്ലേശവും, ശുദ്ധജല ക്ഷാമവും പരിഹരിക്കുക എന്ന ആവശ്യങ്ങള്‍ ഉന്നയിച്ച് വാലയില്‍ ബെറാഖാ ഭവനില്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള ജൂണ്‍ 28ന് നല്കിയ ഹര്‍ജിയെ തുടര്‍ന്ന് റോഡിന്റെ ദുരവസ്ഥയെ കുറിച്ച് നേരിട്ട് മനസ്സിലാക്കാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് പ്രമോദ് മുരളി, കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. പ്രദേശവാസികളുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയ കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി തലവടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.വി. വിനോദ് കുമാറിനെ പ്രദേശത്ത് വിളിച്ചു വരുത്തി അടിയന്തിരമായി നടപടി സ്വീകരിക്കുവാന്‍ നിര്‍ദ്ദേശം നല്കുകയായിരുന്നു.തോമസ് കെ. തോമസ് എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ച് അടിയന്തിര സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ശ്രമദാനത്തിലൂടെയാണ് പ്രദേശവാസികള്‍ ഏകദേശം 800 മീറ്റര്‍ നീളത്തില്‍ 3 മീറ്റര്‍ വീതിയില്‍ വഴി വെട്ടിയത്.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം ശ്രമദാനം ഉദ്ഘാടനം ചെയ്തു. അംഗം ബിന്ദു ഏബ്രഹാം, റോഡ് സമ്പാദക സമിതി ചെയര്‍മാന്‍ ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള, രക്ഷാധികാരിമാരായ വി.അരുണ്‍ പുന്നശ്ശേരില്‍, തോമസ്‌ക്കുട്ടി പാലപറമ്പില്‍, കണ്‍വീനര്‍ മനോജ് മണക്കളം, പി.ഡി സുരേഷ്, വിന്‍സന്‍ പൊയ്യാലുമാലില്‍ ജേക്കബ് മാത്യം കണിച്ചേരില്‍, പി.എ മഹേഷ്, ജെനി കൃഷ്ണന്‍കുട്ടി, പി.കെ. ശുഭാനന്ദന്‍, കെ.കെ എബി, പി. ബിനു, പി.പി ഉണ്ണികൃഷ്ണന്‍, പുരുഷോത്തമന്‍ പി.ഡി, സി.കെ സുരേന്ദ്രന്‍, സാബു ജോര്‍ജ്, ജയപ്രകാശ് പാലപറമ്പില്‍, പി. സുമേഷ്, രാജേഷ് രാജന്‍, രാജീവ് പൊയ്യാലുമാലില്‍, റോഷന്‍ കെ.വി, പി.ആര്‍ രതീഷ് കുമാര്‍, പി.വി പ്രവീണ്‍, പ്രിന്‍സ് കോശി, വിനോദ് പുത്തന്‍പുരച്ചിറ, പി.കെ. ശിവാനന്ദന്‍, എം.കെ ഗോപി എന്നിവര്‍ നേതൃത്വം നല്കി. ഈ റോഡിന്റെ ഇരുവശങ്ങളിലായി 25-ലധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. എഴുന്നേറ്റ് നടക്കാന്‍ സാധിക്കാത്ത ശരീരം തളര്‍ന്ന ഭിന്നശേഷിക്കാരനായ യുവാവ് ഉള്‍പ്പെടെ കിടപ്പു രോഗികളും ഇതില്‍ ഉള്‍പ്പെടും. വെള്ളപ്പൊക്കമുണ്ടായാല്‍ ‘പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന ‘ പദ്ധതി പ്രകാരം നിര്‍മ്മിച്ച പാരേത്തോട് വട്ടടി റോഡില്‍ പോലും എത്താന്‍ പറ്റാത്ത അവസ്ഥ മൂലം ഈ പ്രദേശം ഒറ്റപ്പെട്ട അവസ്ഥയാണ്. ചില ആഴ്ചകള്‍ക്ക് മുമ്പ് ക്ഷേത്രത്തിലെ നോട്ടീസ് വിതരണം ചെയ്യുന്നതിനിടയില്‍ ഈ വഴിയില്‍ കുഴഞ്ഞ് വീണ കര്‍ഷക തൊഴിലാളിയായ തലവടി സ്വദേശിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്നു മരണപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് ; പാർട്ടി ശക്തമായി പ്രതിരോധിക്കും, റിയാസിലേക്ക് അന്വേഷണം എത്തിക്കാനാണ് ഇഡി ശ്രമമെന്ന്...

0
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി...

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...