പത്തനംതിട്ട : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര പത്തനംതിട്ടയില്‍ ചരിത്ര സംഭവമാകുമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു. ഫെബ്രുവരി 24 ന് പത്തനംതിട്ടയില്‍ എത്തിച്ചേരുന്ന സമരാഗ്നി പ്രക്ഷോഭ യാത്രയുടെ ജില്ലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തുവാന്‍ ചേര്‍ന്ന ഡി.സി.സി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയും കെടുകാര്യസ്ഥതയും നിന്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവും മൂലം ജനങ്ങള്‍ ദുരിതക്കയത്തിലാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ജനങ്ങള്‍ വിധിയെഴുത്ത് നടത്തുമെന്ന് സമരാഗ്നിയുടെ അഭൂതപൂര്‍വ്വമായ വിജയം ജനവികാരത്തിന്‍റെ പ്രതിഫലനമാണെന്നും പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു.
ഡി.സി.സി പ്രസിഡന്‍റ് ഫ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ആന്‍റോ ആന്‍റണി എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, ജി.എസ്. ബാബു നേതാക്കളായ, പി. മോഹന്‍രാജ്, മാലേത്ത് സരളാദേവി, മുന്‍ മന്ത്രി പന്തളം സുധാകരന്‍, എ. ഷംസുദ്ദീന്‍, റിങ്കു ചെറിയാന്‍, ഡി.സി.സി ഭാരവാഹികളായ സജി കൊട്ടയ്ക്കാട്, ഡി.എന്‍. തൃദീപ്, എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, വെട്ടൂര്‍ ജ്യോതിപ്രസാദ്, റോബിന്‍ പീറ്റര്‍, റ്റി.കെ.സാജു, കെ. ജയവര്‍മ്മ രജനി പ്രദീപ് എബ്രഹാം മാത്യു പനച്ചമൂട്ടില്‍, അലന്‍ ജിയോ മൈക്കിള്‍, റോയിസ് മല്ലശ്ശേരി, സേവാദൾ ജില്ലാ ചെയർമാൻ ശ്യാം എസ് കോന്നി, ബാബു മാമ്പറ്റ, കെ.ജി റജി, എ.കെ ലാലു, മാത്യു പാറയ്ക്കല്‍, ദേശീയ ബാല മഞ്ച് ജില്ലാ ചെയർമാൻ എസ്. അഫ്സൽ ജെറിമാത്യു സാം, ദീനാമ്മ റോയി, ആര്‍. ജയകുമാര്‍, എസ്.ബിനു, പി.കെ. മോഹന്‍രാജ്, സക്കറിയ വര്‍ഗ്ഗീസ്, എബി മേക്കരിങ്ങാട്ട്, സിബു താഴത്തില്ലത്ത് എന്നിവര്‍ പ്രസംഗിച്ചു.