സ്വവർഗ രതി ഒരു വൈകല്യം ; സർവേ റിപ്പോർട്ടുമായി ആർഎസ്എസ് അനുബന്ധ സംഘടന

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: സ്വവര്‍ഗരതി ഒരു വൈകല്യമാണെന്നും സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയാല്‍ അത് സമൂഹത്തില്‍ ഇനിയും വര്‍ധിക്കുമെന്നും രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ (ആര്‍എസ്എസ്) വനിതാ വിഭാഗത്തിന്റെ ഒരു സര്‍വ്വേ. സംവര്‍ധിനി ന്യാസ് നടത്തിയ സര്‍വേ പ്രകാരം, പല ഡോക്ടര്‍മാരും മെഡിക്കല്‍ പ്രൊഫഷണലുകളും സ്വവര്‍ഗരതി ഒരു ‘വൈകല്യം’ ആണെന്ന് വിശ്വസിക്കുന്നു. സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയാല്‍ സമൂഹത്തില്‍ സ്വവര്‍ഗരതി ഇനിയും വര്‍ധിക്കുമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ആധുനിക ശാസ്ത്രം മുതല്‍ ആയുര്‍വേദം വരെയുള്ള ചികിത്സയുടെ എട്ട് വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്ന് രാജ്യത്തുടനീളം ശേഖരിച്ച 318 പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വേയുടെ കണ്ടെത്തലുകള്‍’ രാഷ്ട്ര സേവിക സമിതിയുടെ മുതിര്‍ന്ന പ്രവര്‍ത്തകനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ആര്‍എസ്എസിന് സമാന്തരമായി പ്രവര്‍ത്തിക്കുന്ന ഒരു വനിതാ സംഘടനയാണ് രാഷ്ട്ര സേവിക സമിതി. സര്‍വേയില്‍ നിന്ന്, അത്തരം വിവാഹങ്ങള്‍ നിയമവിധേയമാക്കാനുള്ള തീരുമാനം രോഗികളെ സുഖപ്പെടുത്തുന്നതിനും, അവരെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് പകരം സമൂഹത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് നിരീക്ഷിക്കപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....