Wednesday, April 17, 2024 6:12 pm

പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി വർണ്ണ കൂടാരം ഒരുക്കി സമഗ്ര ശിക്ഷ കേരളം

For full experience, Download our mobile application:
Get it on Google Play

റാന്നി: ബിആർസിയുടെ നേതൃത്വത്തിൽ വെച്ചൂച്ചിറ കോളനി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രീ -പ്രൈമറി വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ അന്താരാഷ്ട്ര നിലവാരമുള്ള പ്രീ-പ്രൈമറി വിദ്യാലയത്തിന്റെ ഉദ്ഘാടനം നടത്തി. റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായണൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അങ്ങാടി ഡിവിഷൻ അംഗം ജസ്സി അലക്സ് അധ്യക്ഷത വഹിച്ചു.

Lok Sabha Elections 2024 - Kerala

സമഗ്ര ശിക്ഷ കേരള പത്തനംതിട്ട ജില്ല പ്രോജക്ട് കോ -ഓർഡിനേറ്റർ ഡോ. ലജു പി. തോമസ് മുഖ്യ പ്രഭാഷണം നടത്തി. വെച്ചൂച്ചിറ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമദേവി, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ എ. കെ പ്രകാശ്, റാന്നി ബി പി സി ഷാജി എ സലാം, സ്കൂൾ പ്രിൻസിപ്പൽ ശ്രീജ ശ്രീധർ ആർ, പി ടി എ പ്രസിഡണ്ട് വി എം പ്രകാശ്, സി ആർ സി കോ-ഓർഡിനേറ്റർമാരായ സൈജു സക്കറിയ, ദീപ കെ പത്മനാഭൻ, സ്കൂൾ കോ-ഓർഡിനേറ്റർ ജോളി പി ജോൺ എന്നിവർ പ്രസംഗിച്ചു.

കുട്ടികൾക്ക് ഏറ്റവും മികച്ച പ്രീ സ്കൂൾ വിദ്യാഭ്യാസം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ദേശീയ അന്തർദേശീയമായ മാതൃകകൾ പരിഗണിക്കുന്നതിനോടൊപ്പം തന്നെ പ്രാദേശികമായ സാധ്യതകളെയും പ്രയോജനപ്പെടുത്തി കൊണ്ടാണ് സമഗ്ര ശിക്ഷകേരളം പ്രീ സ്കൂൾ വിദ്യാഭ്യാസം മികവുറ്റതാക്കുന്നതിന് വർണ്ണ കൂടാരം എന്ന പ്രവർത്തന പദ്ധതി നടപ്പിലാക്കിയത്.

ശാരീരിക ചാലക വികാസ മേഖല, ഭാഷാ വികാസ മേഖല, വൈജ്ഞാനിക വികാസം മേഖല, സാമൂഹികവും വൈകാരികവുമായ വികാസ മേഖല, സർഗാത്മകവും സൗന്ദര്യ ആത്മകവുമായ വികാസമേഖല എന്നിങ്ങനെയുള്ള വിവിധ വികാസ മേഖലകൾക്കാണ് പ്രീ സ്കൂൾ വിദ്യാഭ്യാസത്തിൽ പരിഗണന നൽകുന്നത്.
ശാസ്ത്രീയ പ്രീ സ്കൂൾ വിദ്യാഭ്യാസം പ്രാദേശിക പ്രസക്തവും പഞ്ചേന്ദ്രി അനുഭവങ്ങൾക്ക് പ്രാധാന്യം നൽകുന്നതുമാണ്. ക്ലാസ് മുറിക്കുള്ളിൽ മാത്രമായി പ്രവർത്തനങ്ങൾ പരിമിതപ്പെടുത്താതെ പ്രീ സ്കൂളിൻ്റെ അകവും പുറവും കുട്ടിക്ക് ധാരാളം അനുഭവങ്ങൾ ലഭിക്കാൻ കഴിയുന്ന വിധത്തിലാണ് വർണ്ണ കൂടാരം ഒരുക്കിയിരിക്കുന്നത്.

ക്ലാസ് മുറിക്ക് അകവും പുറവുമായി 13 ഇടങ്ങളാണ് വർണ്ണ കൂടാരത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. ഭാഷാ വികാസ ഇടം, വര യിടം, ഗണിതയിടം കുഞ്ഞരങ്ങ്, ആട്ടവും പാട്ടും ശിശു സൗഹൃദ ഇ ഇടം, ശാസ്ത്രയിടം, ഹരിതയിടം, സ്പർശന ഇടം, കളിയിടം (പുറംകളിയിടം, അകം കളിയിടം), കരകൗശലയിടം, നിർമ്മാണയിടം. പ്രീ സ്കൂൾ വികാസം മേഖലകളിലെ ശേഷികൾ ഉറപ്പാക്കാൻ പര്യാപ്തമായ ശിശു കേന്ദ്രീകൃത പ്രവർത്തന ഇടങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇക്കുറി തെരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം ; തുണയായി സാക്ഷം ആപ്പ് ഒരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

0
തിരുവനന്തപുരം : ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കാനൊരുങ്ങി സാക്ഷം ആപ്പ് സജ്ജമാക്കി...

ലോക്‌സഭാ തെരഞ്ഞെടുപ്പ് : ജില്ലയിൽ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് തുടങ്ങി

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട മണ്ഡലത്തില്‍ ഉപയോഗിക്കുന്ന വോട്ടിംഗ്...

പത്തനംതിട്ടയിൽ ഒ.ഐ.സി.സി, ഇൻകാസ് പ്രവാസി സംഗമം നടത്തി

0
പത്തനംതിട്ട : ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ്...

കെ കെ ശൈലജക്കുനേരെയുള്ള സൈബര്‍ അക്രമണം നീചമായ പ്രവൃത്തി ; എ വിജയരാഘവന്‍

0
പാലക്കാട്: കെ കെ ശൈലജക്ക് നേരെ നടന്ന സൈബര്‍ അക്രമണം നീചമായ...