വിദ്യാര്‍ത്ഥിയെ തീചാമുണ്ഡി തെയ്യം കെട്ടിച്ച സംഭവം : ഹൈകോടതി കലക്ടറുടെ റിപ്പോര്‍ട്ട് തേടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെക്കൊണ്ട് തീചാമുണ്ഡി തെയ്യം കെട്ടിച്ച സംഭവത്തില്‍ ഹൈകോടതി കണ്ണൂര്‍ ജില്ല കലക്ടറുടെ റിപ്പോര്‍ട്ട് തേടി. വടക്കന്‍ മലബാര്‍ മേഖലയില്‍ കുട്ടികളെ ഉപയോഗിച്ച് തീചാമുണ്ഡി തെയ്യം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം കോട്ടക്കലിലെ ദിശയെന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.വി.എന്‍. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.

കുട്ടി സ്വമേധയാ ആണ് തെയ്യം കെട്ടിയത് എന്ന തരത്തില്‍ പോലീസ് നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി കുട്ടികള്‍ക്കോ രക്ഷിതാക്കള്‍ക്കോ ഇത്തരത്തില്‍ സമ്മതം നല്‍കാനാകില്ലെന്ന് വിലയിരുത്തി അത് തള്ളി. തുടര്‍ന്നാണ് കലക്ടറുടെ റിപ്പോര്‍ട്ട് തേടിയത്. ഏപ്രില്‍ ആറിന് ചിറക്കല്‍ പെരുങ്കളിയാട്ടത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെക്കൊണ്ട് തീചാമുണ്ഡി തെയ്യമെന്നും അഗ്‌നിക്കോലമെന്നും അറിയപ്പെടുന്ന തെയ്യം കെട്ടിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...