ശ്രീകോവിലിലെ പാളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നത് പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനയ്ക്കായി ശ്രീകോവിലിലെ പാളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നത് പൂർത്തിയായി. കട്ടിളപ്പാളി, ദ്വാരപാലക ശിൽപം, തൂണുകൾ എന്നിവയിൽ നിന്നുള്ള സാമ്പിളാണ് രണ്ട് ദിവസം കൊണ്ട് എസ്ഐടി സംഘം ശേഖരിച്ചത്. ലീഗൽ മെട്രോളജിയുടെ ഗോൾഡ് അസെസ്മെൻ്റ് വിഭാഗവും എസ്ഐടിക്കൊപ്പമുണ്ടായിരുന്നു. സാമ്പിൾ ശേഖരിക്കാനായി ഇളക്കിയെടുത്ത പാളികൾ തിരികെ ഘടിപ്പിച്ചു തുടങ്ങി. മുൻപ് ഒരു തവണ സാമ്പിൾ ശേഖരിച്ച് പരിശോധിച്ചിരുന്നെങ്കിലും വിഎസ്എസ്‍സി (VSSC)യുടെ റിപ്പോർട്ടിൽ വ്യക്തയില്ലായിരുന്നു. ഇതോടെയാണ് ഹൈക്കോടതി അനുമതിയോടെ വീണ്ടും ശാസ്ത്രീയ പരിശോധന നടത്തുന്നത്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ അളവിൽ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. നഷ്ടമായ സ്വർണത്തിൻ്റെ അളവും കാലപ്പഴക്കവും കണ്ടെത്തുകയാണ് ലക്ഷ്യം. മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ സാമ്പിൾ പരിശോധന നടത്താനാണ് സാധ്യത.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചില്ല ; സർക്കാർ ജീവനക്കാർക്കും ആശ്വാസപ്രഖ്യാപനങ്ങളില്ല

0
തിരുവനന്തപുരം : വലിയ പ്രഖ്യാപനങ്ങൾ കാത്തിരുന്ന ജനങ്ങളെയും സർക്കാർ ജീവനക്കാരെയും ഒരുപോലെ...

ടൂറിസം ഇനി ‘വ്യവസായം’ ; കോട്ടയത്തിന് പുറമെ കൊല്ലം ചിന്നക്കടയിലും സ്കൈവേ

0
തിരുവനന്തപുരം : പൊതുഗതാഗതം, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് മുൻഗണന...

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ചികിത്സാ സഹായം ; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്...

0
തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ സൗജന്യ...

ശബരിമലയും ഗുരുവായൂരും ‘തിരുപ്പതി മോഡലിൽ’ ; ബജറ്റ് പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി

0
തിരുവനന്തപുരം : സംസ്ഥാനത്തെ തീർത്ഥാടന-വിനോദസഞ്ചാര മേഖലകൾക്കും ജനക്ഷേമത്തിനും സ്ത്രീ-യുവജന സുരക്ഷയ്ക്കും...