നാല് പേര്‍ക്ക് പുതു ജീവന്‍ പകര്‍ന്ന് സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവ്

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : വിടപറയും മുന്‍പേ നാല് പേര്‍ക്ക് പുതു ജീവന്‍ നല്‍കി പത്ത് മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാം യാത്രയാകുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിന്‍. കോട്ടയം ചിങ്ങവനത്ത് കഴിഞ്ഞ അഞ്ചാം തീയതി കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മല്ലപ്പള്ളി വെസ്റ്റ് കോഴഞ്ചേരി മലയാറ്റൂര്‍ വാലുമണ്ണില്‍ കുടുംബാംഗം അരുണ്‍ എബ്രഹാമിന്‍റെയും മല്ലപ്പളി ഈസ്റ്റ് പുളിഞ്ചിമൂട്ടില്‍ ഷെറിന്‍ ആന്‍ ജോണിന്‍റെയും ഏക മകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാം മരണപ്പെട്ടത്.

ആലിന്‍, മാതാവ് ഷെറിന്‍, ഷെറിന്‍റെ മാതാവ് ജെസി ജോണ്‍, പിതാവ് രാജന്‍ ജോണ്‍ എന്നിവര്‍ സഞ്ചരിച്ച കാറിലേക്ക് എതിരെ വന്ന കാര്‍ ഇടിച്ചാണ് അപകടം നടന്നത്. എം.സി റോഡില്‍ ഉച്ചയ്ക്ക് രണ്ടരയോടെ പള്ളം ബോര്‍മ്മ കവല ജംഗ്ഷന് സമീപമാണ് അപകടം നടന്നത്.  കോട്ടയം സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച കാറിന്‍റെ ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശേരിയിലും തിരുവല്ലയിലും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ഫെബ്രുവരി ആറിന് രാത്രിയോടെയാണ് കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. പിന്നീട് ഡോക്ടര്‍മാര്‍ മസ്തിഷ്കമരണം സ്ഥിരീകരിച്ചു.

കുട്ടിയുടെ പിതാവിന്‍റെ സമ്മതപ്രകാരം സര്‍ക്കാര്‍ സംവിധാനമായ കെസോട്ടോ വഴിയാണ് അവയവദാന പ്രക്രീയകള്‍ ഏകോപിപ്പിച്ചത്. ആലിന്‍ ദാനം ചെയ്യുന്ന ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റൂട്ടിലേക്കും കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും കിഡ്നി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കുമാണ് എത്തിക്കുന്നത്. കൂടാതെ കുട്ടിയുടെ കണ്ണുകള്‍ നേത്ര ബാങ്കിന് കൈമാറും. സാരമായി പരിക്കേറ്റ രാജനും ജെസിയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന്‍റെ സംസ്കാരം നെടുങ്ങാടി സി.എസ്.ഐ പള്ളിയില്‍ നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...