Tuesday, April 8, 2025 6:55 am

പ്ലാസ്റ്റിക്കിനെതിരെ സന്ദേശം ഉയർത്തി സംസ്കാര സാഹിതി ; ഇലവുംതിട്ട ചന്തയില്‍ അഞ്ഞൂറ് തുണി സഞ്ചികൾ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഇലവുംതിട്ട : പ്ലാസ്റ്റിക്ക് ഉപേക്ഷിക്കു എന്ന സന്ദേശവുമായി സംസ്കാര സാഹിതിയുടെ തെരുവോര ബോധവത്കരണ യാത്രയുടെ ജില്ലാതല ഉത്‌ഘാടനം  ഇലവുംതിട്ട ചന്തയിൽ  ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ.സുരേഷ് കുമാർ നിർവഹിച്ചു. പ്ലാസ്റ്റിക്ക് ഒഴിവാക്കി നിത്യോപയോഗങ്ങൾക്കായി തുണി, ഇല എന്നിവയിലേക്ക് മടങ്ങണമെന്ന സന്ദേശം പൊതുജനങ്ങൾക്ക് നൽകാൻ സംസ്കാര സാഹിതി ജില്ലയിലുടനീളം പൊതുചന്തകളിൽ തുണി സഞ്ചികൾ സൗജന്യമായി നൽകിയാണ് ബോധവത്കരണം നടത്തുന്നത്. ഇലവുംതിട്ട ചന്തയില്‍ അഞ്ഞൂറ് തുണി സഞ്ചികൾ വിതരണം ചെയ്തു. മാതൃകാപരമായ പ്രവര്‍ത്തനമാണ് സംസ്കാര സാഹിതിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.

സംസ്കാര സാഹിതി വൈസ് പ്രസിഡന്റ് നാസർ തോണ്ടമണ്ണിൽ അധ്യക്ഷത വഹിച്ചു.  സോജി മെഴുവേലി , ജി. രഘുനാഥ്, വിനീത അനിൽ, കെ .കെ. ജയിൻ, ബി ഹരികുമാർ , സി.എസ് .ശുഭാനന്ദൻ , പി.കെ ഇഖ്ബാൽ , അജിത്‌ മണ്ണിൽ, രാജു നെടിയകാല , ഷൈലജ ലാൽ , പി .ലീല , സാം കുട്ടി , ഗിരിജ ശുഭാനന്ദൻ , എസ് .മോഹനൻ , ആനന്ദൻ എന്നിവർ പ്രസംഗിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാലടിയിൽ കഞ്ചാവുമായി ഒഡിഷ സ്വദേശിനികൾ പിടിയിൽ

0
കാലടി : കാലടിയിൽ ഏഴു കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശിനികൾ പിടിയിലായി....

അമേരിക്ക – ചൈന വ്യാപാര യുദ്ധം മുറുകുന്നു

0
വാഷിങ്ടണ്‍ : അമേരിക്ക - ചൈന വ്യാപാര യുദ്ധം മുറുകുന്നു. ആഗോള...

1056.94 കോടി രൂപയുടെ വിറ്റുവരവ് നേടി കെൽട്രോൺ

0
തിരുവനന്തപുരം : ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ നിർമാണരംഗത്ത് പൊതുമേഖലയിൽ രാജ്യത്ത് ആദ്യമായി നിലവിൽവന്ന...

കേന്ദ്രമന്ത്രി കിരൺ റിജിജു ഈ മാസം 15 ന് മുനമ്പത്തെത്തും

0
ന്യൂഡൽഹി : കേന്ദ്രമന്ത്രി കിരൺ റിജിജു ഈ മാസം 15 ന്...