ടൂൾ കിറ്റ് കേസില്‍ മട്ടാഞ്ചേരിയിലെ സിനിമാക്കാരിക്കും ബന്ധം ; ആരോപണവുമായി സന്ദീപ് വാര്യർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ടൂൾ കിറ്റ് കേസിൽ മലയാളത്തിലെ സിനിമാക്കാർക്കും ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ.  കേസിൽ മലയാളി ബന്ധം നിലവിൽ ഉണ്ടല്ലോ. നികിത ജേക്കബുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇവരുമായി ബന്ധമുള്ള ഒരു മാധ്യമപ്രവർത്തകയുടെ പേരും പുറത്തുവന്നിട്ടുണ്ട്. ഇവർക്കൊപ്പം കേരളത്തിലെ മട്ടാഞ്ചേരി മാഫിയയിൽപ്പെടുന്ന ഒരു സിനിമാക്കാരി മറ്റൊരു ആക്ടിവിസ്റ്റായ സിനിമാക്കാരി. ഇവരൊക്കെ ചേർന്നുള്ള ചില ചിത്രങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവന്നിട്ടുണ്ട് – എന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.

കേസിൽ രാജ്യത്തിനെതിരായി ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അന്വേഷണം നടക്കട്ടെ. ഈ പ്രചാരണം ശത്രുരാജ്യങ്ങളുടെ സഹായത്തോടെയാണ് നടക്കുന്നത്. പ്രത്യേക കേന്ദ്രങ്ങളിൽനിന്നാണ് പ്രചാരണം വരുന്നത്. ഇതിന് പാക് ബന്ധമുണ്ട്. ഖലിസ്ഥാൻ ഗ്രൂപ്പുകളുമായും ബന്ധമുണ്ട്. ഇതിൽ നടപടി വേണം അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ കേസിൽ മലയാളി അഭിഭാഷക നികിത ജേക്കബ്, ശന്തനു മുകുൾ എന്നിവരെ അറസ്റ്റ് ചെയ്യാനായി ഡൽഹി പോലീസ് മഹാരാഷ്ട്രയിലെത്തി. ടൂൾ കിറ്റിന് പിന്നിൽ ഇവരാണ് എന്നാണ് പോലീസ് പറയുന്നത്. ഇരുവർക്കും ഖാലിസ്ഥാൻ ബന്ധമുണ്ടെന്നും എക്സ്റ്റിൻഷ്യൻ റിബല്യൺ എന്ന തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുമായി ബന്ധമുണ്ടെന്നും പോലീസ് പറയുന്നു.

ഗ്രറ്റ തൻബർഗുമായി അടുത്ത ബന്ധമുള്ള ദിശ രവിയെ ബന്ധപ്പെടുന്നത് ഇവരാണ്. അങ്ങനെയാണ് ടൂൾ കിറ്റ് ഗ്രറ്റയിലെത്തുന്നതും അവർ ട്വിറ്ററിൽ കുറിപ്പിടുന്നതുമെന്ന്  പോലീസ് പറഞ്ഞു. കേസിൽ ദിശ രവിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. അതിനിടെ അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് നികിത നൽകിയ ഹർജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതി വിധിക്ക് അനുസരിച്ചാകും ഡൽഹി പോലീസിന്റെ അടുത്ത നീക്കങ്ങൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...