സംഘപരിവാര്‍ ശക്തികള്‍ രാജ്യത്തെ മനുഷ്യഹൃദയങ്ങളില്‍ വിഭജനത്തിന്റെ വിത്തെറിയുന്നു – ജോസ് കെ മാണി

For full experience, Download our mobile application:
Get it on Google Play

മങ്ങാട്ടുപിള്ളി: വിഭജിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ സംഘപരിവാര്‍ പതിപ്പാണ് മോദിയിലൂടെ രാജ്യത്ത് നടപ്പിലാക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി. രാജ്യത്തിന്റെ മണ്ണും മനുഷ്യഹൃദയങ്ങളും വിഭജിക്കപ്പെട്ടിരിക്കുന്നു. മണിപ്പൂരില്‍ മാത്രമല്ല ഹരിയാനയിലും, ഉത്തര്‍പ്രദേശിലും മറ്റും വിഭജനത്തിന്റെ രാഷ്ട്രീയം വര്‍ത്തമാനകാലത്ത് ശക്തിപ്പെടുന്ന കാഴ്ചയാണ് ദിനംപ്രതി കാണുന്നത്. കേരള യൂത്ത് ഫ്രണ്ട് എം കടുത്തുരുത്തി നിയോജകമണ്ഡലം കണ്‍വെന്‍ഷനും തെരഞ്ഞെടുപ്പും മരങ്ങാട്ടുപിള്ളി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് റ്റി. കീപ്പുറം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രൊഫസര്‍ ലോപ്പസ് മാത്യു, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് അലക്‌സ് കോഴിമല, സാജന്‍ തൊടുക, സക്കറിയാസ് കുതിരവേലി, എംഎം തോമസ്, പിഎം മാത്യു, ബല്‍ജി ഇമ്മാനുവല്‍, ജിജോ കുടിയിരുപ്പില്‍, കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡണ്ട് എല്‍ബി അഗസ്റ്റിന്‍, സിറിയക് ചാഴിക്കാടന്‍, ലിജു മേക്കാട്ട്, വിനു കുര്യന്‍, ജോസഫ് ജോസഫ്, സ്റ്റീഫന്‍ ശൗര്യമാക്കിയില്‍, ആല്‍ബിന്‍ തുബേലാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. കേരള യൂത്ത് ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജകമണ്ഡലം ഭാരവാഹികളായി ബിബിന്‍ വെട്ടിയാനിയ്ക്കല്‍ പ്രസിഡണ്ടായും അനീഷ് ജോസ് വാഴപ്പള്ളി
കടപ്ലാമറ്റം, ജോര്‍ജ് സെബാസ്റ്റ്യന്‍ പാലക്കത്തടം വെളിയന്നൂര്‍ വൈസ് പ്രസിഡന്റ്മാര്‍, പ്രവീണ്‍ പോള്‍ (ഓഫീസ്ചാര്‍ജ് ജനറല്‍ സെക്രട്ടറി), അരുണ്‍ ജേക്കബ് ഈന്തുംകുഴിയില്‍, മരങ്ങാട്ടുപള്ളി ജിബിന്‍ സിജെ ചേപ്പുകാലായില്‍ കാണക്കാരി ജനറല്‍ സെക്രട്ടറിമാര്‍, ട്രഷററായി അമല്‍ ജോസഫ് വളര്‍കോട് കിടങ്ങൂര്‍ എന്നിവരെ തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വേഗത്തിലാക്കുന്നു

0
ന്യൂഡല്‍ഹി: രാജ്യത്ത് പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക്...

തേങ്ങ പറിക്കുന്നതിനിടെ കടന്നൽക്കൂട്ടത്തിന്റെ ആക്രമണം ; ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
തളിപ്പറമ്പ് : തേങ്ങ പറിക്കുന്നതിനിടെ കടന്നൽക്കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

സംസ്ഥാനത്ത് സെപ്റ്റംബർ മാസം കെഎസ്ഇബി ഇന്ധന സർചാർജ് ഈടാക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ മാസം കെഎസ്ഇബി ഇന്ധന സർചാർജ് ഈടാക്കും. ജൂലൈ...

മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസ് പരിഗണിക്കുന്നത്...

0
ഡൽഹി: മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ...