സാനിമോളുടെ മരണം : ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി: സെന്റ് തോമസ് കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയും കരിയംപ്ലാവ് സ്വദേശിനിയുമായ വി.എസ് സാനിമോള്‍ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചത് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് വിശദമായി അന്വേഷിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. 26ന് രാത്രി 9 മണിക്ക് പുറം വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 12 മണിക്ക് വേദന കുറഞ്ഞതിനെത്തുടർന്ന് വീട്ടിൽ പൊയ്ക്കോട്ടെ എന്ന് പിതാവ് ഡോക്ടറോട് ആവശ്യപ്പെടുകയും വേദന പൂർണമായും മാറിയെങ്കിൽ രാവിലെ പോകാമെന്ന് ഡോക്ടർ പറയുകയും ചെയ്തു.

എന്നാൽ ഒരു മണിയോടുകൂടി സാനിമോൾ മരണത്തിന് കീഴടങ്ങി. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ച മരണകാരണത്തിന്റെ യാതൊരു ലക്ഷണങ്ങളും സാനിമോൾക്ക് ഇല്ലായിരുന്നു. പൂർണ്ണ ആരോഗ്യവതിയും യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് തയ്യാറെടുത്തു കൊണ്ടും ഇരുന്ന സാനിമോളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ള മരണകാരണം മാതാപിതാക്കളോ ബന്ധുക്കളോ ആക്ഷൻ കൗൺസിലോ അംഗീകരിക്കുന്നില്ല. വിദഗ്ധ മെഡിക്കൽ ബോർഡ് രൂപീകരിച്ചു പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ വിശദമായി വിശകലനം ചെയ്യണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നു.

റാന്നി താലൂക്ക് ആശുപത്രിയിലെ സീനിയർ ഡോക്ടർ തന്നെ ആശുപത്രിയിലെ ചികിത്സാപിഴവാണ് മരണകാരണമെന്ന് വെളിപ്പെടുത്തിയ സാഹചര്യത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി അയച്ചിട്ടുണ്ട്.
യോഗത്തിൽ കൺവീനർ രാജു തേക്കടയിൽ അദ്ധ്യക്ഷത വഹിച്ചു.
ഡോ.എം.കെ.സുരേഷ്, അഡ്വ.ജോജി പടപ്പയ്ക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം ലിനു തുണ്ടിയിൽ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സന്തോഷ് പെരുമ്പെട്ടി, ഉഷാ ഗോപി, അജു മാത്യു എന്നിവര്‍ പ്രസംഗിച്ചു.

 

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...